വാതിൽ ഗോവണി രഹസ്യങ്ങൾ
text_fieldsകഅ്ബയുടെ വാതിൽ ഗോവണി
മക്ക: കഅ്ബയുടെ വാതിലിെൻറ ഗോവണിയെക്കുറിച്ചുള്ള വിശദമായ വിവരങ്ങൾ വെളിപ്പെടുത്തി ഇരുഹറം കാര്യാലയം. ഭൂമിയിലെ ഏറ്റവും പുണ്യഭവനമായ കഅ്ബയുടെ പരിപാലനത്തിനായി പ്രത്യേകം രൂപകൽപന ചെയ്ത അതുല്യമായ ഒന്നാണ് ഗോവണിയാണ് ഇതെന്ന് അധികൃതർ വിശേഷിപ്പിച്ചു.
ഉന്നത കരകൗശല വൈദഗ്ധ്യവും സൂക്ഷ്മതയും സംയോജിപ്പിച്ചാണ് ഇത് നിർമിച്ചത്. ഈർപ്പം, നാശം, താപനില വ്യതിയാനങ്ങൾ എന്നിവയെ പ്രതിരോധിക്കുന്നതിൽ പേരുകേട്ട മേൽതരം തേക്കുമരം കൊണ്ടാണ് ഈ ഗോവണി നിർമിച്ചത്. വളരെ ശ്രദ്ധയോടെ കൈകൊണ്ട് കൊത്തിയെടുത്തതാണെന്നും ഇരുഹറം കാര്യാലയം വിശദീകരിച്ചു.
5.65 മീറ്റർ നീളവും 1.88 മീറ്റർ വീതിയും 4.80 മീറ്റർ ഉയരവും 6.5 ടണിലധികം ഭാരവുമുള്ള ഈ ഗോവണി ഉരുളുന്നതും അതിലെ ലൈറ്റുകൾ പ്രകാശിക്കുന്നതും 24 റീച്ചാർജിങ് ബാറ്ററികളുടെ കരുത്തിലാണ്. കഅ്ബയിലേക്ക് പ്രവേശിക്കാൻ ഈ ഗോവണിയാണ് ഉപയോഗിക്കുന്നത്. ആളുകൾ കയറുേമ്പാൾ പടികളിൽ വെളിച്ചം പരത്താൻ കൃത്യമായ സംവിധാനമാണ് സജ്ജീകരിച്ചത്.
കഅ്ബ കഴുകുന്നതിനും തണുപ്പിക്കുന്നതിനും വെള്ളം തിരികെ നൽകുന്നതിനുമായി മൂന്ന് വാട്ടർ ടാങ്കുകൾ ഈ ഗോവണിയിൽ ഘടിപ്പിച്ചിട്ടുണ്ട്. കഅ്ബയുടെ ഉള്ളിലുള്ള സെൻട്രൽ എയർ കണ്ടീഷനിങ് ഉൾപ്പെടെയുള്ള നൂതന സാങ്കേതിക സംവിധാനങ്ങളും ഗോവണിയിലുണ്ട്.
2000ത്തിലാണ് മസ്ജിദുൽ ഹറാമിലേക്ക് ഈ ഗോവണി കൊണ്ടുവന്നതെന്നും അതിനുശേഷം 25 വർഷമായി ഉപയോഗിക്കാറുണ്ടെന്നും ഇരുഹറം കാര്യാലയം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

