ജനങ്ങളുടെ ചെലവിൽ രാഷ്ട്രീയ ഭിക്ഷാംദേഹികളെ പുനരധിവസിപ്പിക്കരുത് -പ്രവാസി വെൽഫെയർ
text_fieldsഖലീൽ വെളിയംകോട് (ട്രഷ.), ശരീഫ് (ജോ. സെക്ര.), ഹാരിസ് മക്കാർ (പ്രസി.), ഷബീർ അഹമ്മദ് (സെക്ര.)
റിയാദ്: അധികാരവും പദവികളും ഇല്ലാതെ ജീവിക്കാൻ കഴിയാത്ത രാഷ്ട്രീയ ഭിക്ഷാംദേഹികളെ പൊതുഖജനാവിലെ പണമെടുത്ത് പുനരധിവസിപ്പിക്കുന്ന കേരള സര്‍ക്കാര്‍ നടപടി ജനാധിപത്യ രാഷ്ട്രീയ മൂല്യങ്ങൾക്ക് ചേർന്നതല്ലെന്ന് പ്രവാസി വെൽഫെയർ അസീസിയ ഏരിയ സമ്മേളനം അഭിപ്രായപ്പെട്ടു.
സംസ്ഥാനത്തിന് അധിക സാമ്പത്തികബാധ്യത ഉണ്ടാക്കുന്ന ഈ പദവിയും കെ.വി. തോമസിെൻറ നിയമനവും റദ്ദ് ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ തയാറാകണം. സംസ്ഥാനം ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുകയും പൊതുകടം 3.90 ലക്ഷം കോടിയിലെത്തിയിരിക്കുകയും ചെയ്ത സന്ദര്‍ഭത്തിലാണിത്.
ഒരുവശത്ത് കുടിവെള്ളത്തിനുപോലും വില വർധിപ്പിച്ച് ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന സർക്കാറാണിതെന്നും യോഗം കുറ്റപ്പെടുത്തി. പ്രവാസി വെൽഫെയർ സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ഖലീൽ പാലോട് മുഖ്യപ്രഭാഷണം നടത്തി. സൗത്ത് മേഖല പ്രസിഡൻറ് അഷ്റഫ് കൊടിഞ്ഞി അധ്യക്ഷത വഹിച്ചു. പുതിയ ഏരിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
ഹാരിസ് മക്കാർ (പ്രസി.), ഷബീർ അഹമ്മദ് (ജന.സെക്ര.), ശരീഫ് (സെക്ര.), ഖലീൽ വെളിയംകോട് (ട്രഷറർ) എന്നിവരാണ് പുതിയ ഭാരവാഹികൾ. ഇല്യാസ് ബാവ, അബ്ദുറഹ്മാൻ ഉലയാൻ, നാസറുദ്ദീൻ, സാലിഹ്, സലീം വടകര, അബ്ദുറഹ്മാൻ എന്നിവർ ഏരിയ എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളാണ്.
കേന്ദ്ര ഇലക്ടറൽ കോളജിലേക്ക് റിഷാദ് എളമരം, അഷ്‌റഫ് കൊടിഞ്ഞി, അബ്ദുറഹ്മാൻ ഉലയാൻ, ഖലീൽ വെളിയംകോട് എന്നിവരെയും സമ്മേളനം തെരഞ്ഞെടുത്തു. സെൻട്രൽ കമ്മിറ്റി അംഗം മിയാൻ തുഫൈൽ തെരഞ്ഞെടുപ്പിന് മേൽനോട്ടം വഹിച്ചു. പുതിയ പ്രസിഡൻറ് ഹാരിസ് മക്കാർ ചുമതലയേറ്റ് സംസാരിച്ചു. സെക്രട്ടറി ഷബീർ അഹമ്മദ് നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

