വിദ്യാർഥിസമൂഹത്തെ ദുരന്തങ്ങളിലേക്ക് തള്ളിവിടരുത് -ആർ.ഐ.സി.സി ‘റിസ്‌കോൺ’
text_fieldsറിയാദ് ഇസ്‌ലാമിക് സ്റ്റുഡൻറ്സ് കോൺക്ലേവ് ‘റിസ്‌കോൺ’ സമ്മേളനത്തിൽ വിസ്‌ഡം യൂത്ത് ജനറൽ സെക്രട്ടറി താജുദ്ദീൻ സ്വലാഹി സംസാരിക്കുന്നു
റിയാദ്: പാഠ്യപദ്ധതി പരിഷ്‌കരണത്തിന്റെയും ജെൻഡർ ന്യൂട്രാലിറ്റിയുടെയും പേരിൽ വിദ്യാർഥിസമൂഹത്തെ അരാജകത്വത്തിലേക്ക് തള്ളിവിടരുതെന്ന് റിയാദ് ഇസ്‌ലാമിക് സ്റ്റുഡൻറ്സ് കോൺക്ലേവ് (റിസ്‌കോൺ) ആവശ്യപ്പെട്ടു.
എല്ലാവർക്കും തങ്ങളുടെ വിശ്വാസങ്ങൾ പുലർത്തി തന്നെ പൊതുസമൂഹത്തിൽ ഇടപെടാൻ അവകാശം നൽകുന്ന ഭരണഘടന നിലനിൽക്കുന്ന ഇന്ത്യയിൽ മതനിരാസവും ലൈംഗിക ആരാജകത്വവും സർക്കാർ സംവിധാനങ്ങൾ വഴി അടിച്ചേൽപിച്ച് കാമ്പസുകളിൽ അധാർമിക അന്തരീക്ഷം സൃഷ്ടിക്കുന്നത് പ്രതിഷേധാർഹമാണ്. ഭരണഘടന മൂല്യങ്ങളെ ബലികഴിക്കാതെയുള്ള പഠനാന്തരീക്ഷം കാമ്പസുകളിൽ ഉറപ്പുവരുത്തണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
റിയാദ് ശിഫ ഹൈക്ലാസ് ഇസ്തിറാഹയിൽ നടന്ന റിസ്‌കോൺ അഡ്വ. ഹബീബ് റഹ്‌മാൻ ഉദ്ഘാടനം ചെയ്‌തു. പ്രമുഖ ഫാമിലി കൗൺസലറും ഇസ്‌ലാമിക പ്രബോധകനുമായ പ്രഫ. ഹാരിസ് ബിൻ സലീം, വിസ്‌ഡം യൂത്ത് ജനറൽ സെക്രട്ടറി താജുദ്ദീൻ സ്വലാഹി, എജുക്കേഷനൽ ട്രെയിനർ അൽമനാർ സൈനുദ്ദീൻ, ഷുക്കൂർ ചക്കരക്കല്ല്, ആഷിക് ബിൻ അഷ്‌റഫ് തുടങ്ങിയവർ സംസാരിച്ചു.
ആർ.ഐ.സി.സി സ്റ്റുഡൻറ്സ് ചെയർമാൻ സഹജാസ് പയ്യോളി അധ്യക്ഷത വഹിച്ചു. കൺവീനർ ഷൈജൽ വയനാട് സ്വാഗതവും തൻസീം കാളികാവ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

