ട്രംപിെൻറ പ്രസ്താവനയെ സ്വാഗതം ചെയ്ത് സൗദി
text_fieldsറിയാദ്: തീവ്രവാദത്തിന് സഹായം നല്‍കുന്നതില്‍ ഖത്തറിന് ദീര്‍ഘകാല ചരിത്രമാണുള്ളതെന്ന അമേരിക്കന്‍ പ്രസിഡൻറ് ഡോണള്‍ഡ് ട്രംപിെൻറ പ്രസ്താവനയെ സൗദി അറേബ്യ സ്വാഗതം ചെയ്തു. തീവ്രവാദത്തിന് പിന്തുണ നല്‍കുന്നത് ഖത്തറിന് തുടരാനാവില്ല. എത്രയും വേഗം ഈ വിഷയത്തില്‍ നടപടിയുണ്ടാവണമെന്നും ട്രംപ് അഭ്യര്‍ഥിച്ചു. തെൻറ പ്രഥമ പരിഗണന അമേരിക്കന്‍ പൗരന്മാരുടെ സുരക്ഷക്കാണ്. ഇതിന് തീവ്രവാദത്തിെൻറ എല്ലാ മുഖങ്ങളെയും അവസാനിപ്പിക്കേണ്ടതുണ്ട്. മൂന്നാഴ്ച മുമ്പ് റിയാദില്‍ നടന്ന ഉച്ചകോടിയില്‍ ഖത്തര്‍ നേതൃത്വവും പങ്കെടുത്തിരുന്നു. തീവ്രവാദത്തെ ചെറുക്കുക എന്ന അജണ്ടയിലാണ് ഉച്ചകോടി എത്തിച്ചേര്‍ന്നത്. ഖത്തര്‍ അത് നടപ്പാക്കുകയാണ് ഉടന്‍ വേണ്ടതെന്നും ട്രംപ് പറഞ്ഞു ^വൈറ്റ്ഹൗസിൽ വാര്‍ത്താമാധ്യങ്ങളോട് സംസാരിക്കുകയായിരുന്നു അമേരിക്കൻ പ്രസിഡൻറ്. തീവ്രവാദത്തിന് ധനസഹായം ഉള്‍പ്പെടെയുള്ള പിന്തുണ നൽകുന്നത് ഖത്തർ ഉടന്‍ നിര്‍ത്തിവെക്കണമെന്ന് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി റെക്സ് ടെല്ലഴ്സണും അഭ്യര്‍ഥിച്ചു. സൗദി, ബഹ്റൈന്‍, യു.എ.ഇ തുടങ്ങിയ ഗള്‍ഫ് രാഷ്ട്രങ്ങള്‍ അമേരിക്കന്‍ നേതാക്കളുടെ ഖത്തര്‍ വിരുദ്ധ പ്രസ്താവനകളെ സ്വാഗതം ചെയ്തിട്ടുണ്ട്. ഖത്തര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന 59 വ്യക്തികളെയും 12 സ്ഥാപനങ്ങളെയും സൗദി ഉള്‍പ്പെടെ നാല് രാജ്യങ്ങള്‍ തീവ്രവാദ പട്ടികയില്‍ ഉള്‍പ്പെടുത്തിയതിന് പിന്നാലെയാണ് അമേരിക്കന്‍ നേതാക്കളുടെ പ്രസ്താവന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
