Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഗാർഹിക തൊഴിലാളികൾക്ക്...

ഗാർഹിക തൊഴിലാളികൾക്ക് ഓൺലൈനായി സ്‌പോൺസർഷിപ് മാറ്റാം

text_fields
bookmark_border
ഗാർഹിക തൊഴിലാളികൾക്ക് ഓൺലൈനായി സ്‌പോൺസർഷിപ് മാറ്റാം
cancel

ജി​ദ്ദ: സൗ​ദി​യി​ൽ ഇ​നി​മു​ത​ൽ ഗാ​ർ​ഹി​ക തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ഓ​ൺ​ലൈ​നാ​യി സ്‌​പോ​ൺ​സ​ർ​ഷി​പ് മാ​റ്റാം. സ്‌​പോ​ൺ​സ​റു​ടെ അ​ബ്ഷി​ർ അ​ക്കൗ​ണ്ട് വ​ഴി​യാ​ണ് സ്‌​പോ​ൺ​സ​ർ​ഷി​പ് മാ​റ്റം സാ​ധ്യ​മാ​കു​ക. ഹൗ​സ്‌ ഡ്രൈ​വ​ർ​മാ​രു​ൾ​പ്പെ​ടെ നി​ര​വ​ധി വി​ദേ​ശി​ക​ൾ​ക്ക് പു​തി​യ ക്ര​മീ​ക​ര​ണം ആ​ശ്വാ​സ​മാ​കും. ഇ​ക്ക​ഴി​ഞ്ഞ മാ​ർ​ച്ച് മു​ത​ൽ 'ഖി​വ' ഓ​ൺ​ലൈ​ൻ പോ​ർ​ട്ട​ൽ വ​ഴി രാ​ജ്യ​ത്തെ വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് തൊ​ഴി​ൽ മാ​റു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ മാ​ന​വ വി​ഭ​വ​ശേ​ഷി സാ​മൂ​ഹി​ക വി​ക​സ​ന മ​ന്ത്രാ​ല​യം ല​ളി​ത​മാ​ക്കി​യി​രു​ന്നു. എ​ന്നാ​ൽ, ഈ ​ആ​നു​കൂ​ല്യം ഗാ​ർ​ഹി​ക തൊ​ഴി​ലാ​ളി​ക​ൾ​ക്ക് അ​നു​വ​ദി​ച്ചി​രു​ന്നി​ല്ല. ഖി​വ പോ​ർ​ട്ട​ലി​ന് സ​മാ​ന​മാ​യ രീ​തി​യി​ൽ ഗാ​ർ​ഹി​ക തൊ​ഴി​ലാ​ളി​ക​ളു​ടെ സ്‌​പോ​ൺ​സ​ർ​ഷി​പ് മാ​റ്റ​ത്തി​നാ​ണ് ഇ​പ്പോ​ൾ മ​ന്ത്രാ​ല​യം അ​വ​സ​ര​മൊ​രു​ക്കി​യ​ത്.

ഹൗ​സ് ഡ്രൈ​വ​ർ, വീ​ട്ടു​വേ​ല​ക്കാ​ർ തു​ട​ങ്ങി​യ വി​സ​ക​ളി​ൽ ജോ​ലി ചെ​യ്യു​ന്ന​വ​രു​ൾ​പ്പെ​ടെ​യു​ള്ള ഗാ​ർ​ഹി​ക തൊ​ഴി​ലാ​ളി​ക​ളു​ടെ സ്‌​പോ​ൺ​സ​ർ​ഷി​പ് മാ​റ്റം ഇ​നി​മു​ത​ൽ അ​ബ്ഷി​ർ വ്യ​ക്തി​ഗ​ത പോ​ർ​ട്ട​ൽ വ​ഴി സാ​ധ്യ​മാ​ണെ​ന്ന് അ​റ​ബ് മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്​​തു. തൊ​ഴി​ലു​ട​മ​ക​ളു​ടെ അ​ബ്ഷി​ർ അ​ക്കൗ​ണ്ട് വ​ഴി​യാ​ണ് ഇ​തി​നാ​യു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കേ​ണ്ട​ത്. നി​ല​വി​ലെ തൊ​ഴി​ലു​ട​മ തൊ​ഴി​ലാ​ളി​യെ സ്വീ​ക​രി​ക്ക​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ട് പു​തി​യ തൊ​ഴി​ലു​ട​മ​ക്ക് അ​ബ്ഷി​ർ വ​ഴി അ​പേ​ക്ഷ അ​യ​ക്ക​ണം. തൊ​ഴി​ലാ​ളി ത​െൻറ അ​ബ്ഷി​ർ അ​ക്കൗ​ണ്ട് വ​ഴി അ​പേ​ക്ഷ അം​ഗീ​ക​രി​ക്കു​ക​യും ശേ​ഷം പു​തി​യ തൊ​ഴി​ലു​ട​മ ത​െൻറ അ​ബ്ഷി​ർ അ​ക്കൗ​ണ്ട് വ​ഴി അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ക​യും ചെ​യ്യു​ന്ന​തോ​ടെ സ്‌​പോ​ൺ​സ​ർ​ഷി​പ് മാ​റ്റം സാ​ധ്യ​മാ​കും. എ​ന്നാ​ൽ, ഒ​രേ സ്പോ​ൺ​സ​ർ​ക്ക് കീ​ഴി​ൽ ഒ​ന്നി​ല​ധി​കം ഹൗ​സ് ഡ്രൈ​വ​ർ​മാ​രോ, ഒ​രേ പ്ര​ഫ​ഷ​നി​ലു​ള്ള കൂ​ടു​ത​ൽ തൊ​ഴി​ലാ​ളി​ക​ളോ ഉ​ണ്ടെ​ങ്കി​ൽ അ​ബ്ഷി​ർ വ​ഴി​യു​ള്ള സ്‌​പോ​ൺ​സ​ർ​ഷി​പ് മാ​റ്റം സാ​ധ്യ​മ​ല്ലെ​ന്നാ​ണ് സൂ​ച​ന.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Domestic workers sponsership
News Summary - Domestic workers can change sponsorship online
Next Story