സൗദിയിൽ ഓൺലൈനായി ഗാർഹിക ജോലിക്കാരുടെ സ്പോൺസർഷിപ് മാറ്റം
text_fieldsജിദ്ദ: സൗദിയിൽ ഹൗസ് ഡ്രൈവർമാരുൾപ്പെടെയുള്ള ഗാർഹിക ജോലിക്കാരുടെ സ്പോൺസർഷിപ് മാറ്റം ഇലക്ട്രോണിക് സംവിധാനം വഴി നടപ്പാക്കാനുള്ള വ്യവസ്ഥകൾ വിശദീകരിച്ച് പാസ്പോർട്ട് വകുപ്പ്.
'അബ്ഷിർ' പ്ലാറ്റ്ഫോമിൽ രജിസ്റ്റർ ചെയ്ത സ്വദേശി പൗരന്മാർക്ക് തങ്ങളുടെ ഗാർഹിക ജോലിക്കാരുടെ സേവനങ്ങൾ ഓൺലൈൻ വഴി കൈമാറുന്നതിനുള്ള വ്യവസ്ഥകളാണ് ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്പോർട്ട് (ജവാസത്) വ്യക്തമാക്കിയത്.
ട്വിറ്ററിലാണ് ഇക്കാര്യം പോസ്റ്റ് ചെയ്തിരിക്കുന്നത്. ഈ വ്യവസ്ഥകൾ പാലിച്ചാൽ 'അബ്ഷിർ' പ്ലാറ്റ്ഫോമിലൂടെ തങ്ങളുടെ കീഴിലെ ഗാർഹിക സ്പോൺസർഷിപ് മറ്റൊരു തൊഴിലുടമക്ക് കൈമാറാൻ കഴിയും.നിലവിലെ തൊഴിലുടമ ഇങ്ങനെ 'അബ്ഷിർ' വഴി സ്പോൺസർഷിപ് കൈമാറാനുള്ള നടപടി ആരംഭിച്ചാൽ ഏഴു ദിവസത്തിനുള്ളിൽ അത് പുതിയ തൊഴിലുടമയും തൊഴിലാളിയും അംഗീകരിച്ച് മറുപടി നൽകി നടപടിക്രമങ്ങൾ പൂർത്തീകരിക്കാനാവും.
വ്യവസ്ഥകൾ
1. പുതിയ തൊഴിലുടമക്കും തൊഴിലാളിക്കും ട്രാഫിക് നിയമലംഘനത്തിനുള്ള പിഴയുണ്ടായിരിക്കരുത്.
2. തൊഴിലാളി 'ജോലിയിൽനിന്ന് വിട്ടുനിൽക്കുന്നു' (ഹുറൂബ്) എന്ന നിയമനടപടി നേരിടുന്നയാൾ ആവരുത്.
3. ഇങ്ങനെ പരമാവധി നാലു തവണ മാത്രമേ സ്പോൺസർഷിപ് മാറ്റാനാവൂ.
5. സ്പോൺസർഷിപ് മാറ്റുന്ന സമയത്ത് തൊഴിലാളിയുടെ താമസരേഖക്ക് (ഇഖാമ) കുറഞ്ഞത് 15 ദിവസമെങ്കിലും കാലാവധിയുണ്ടായിരിക്കണം.
6. സ്പോൺസർഷിപ് മാറ്റത്തിന് ആവശ്യമായ ഫീസുകൾ മുഴുവൻ അടക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

