Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഗാർഹിക തൊഴിലാളിക്ക്...

ഗാർഹിക തൊഴിലാളിക്ക് സ്​പോൺസറുടെ സമ്മതമില്ലാതെ എക്​സിറ്റ്​ നേടാം

text_fields
bookmark_border
saudi arabia 98080a
cancel

റിയാദ്​: സൗദിയിൽ ഗാർഹിക തൊഴിൽവിസയിലുള്ളവർക്ക്​ സ്​പോൺസറുടെ സമ്മതമില്ലാതെ ഫൈനൽ എക്​സിറ്റ്​ നേടി നാട്ടിലേക്ക്​ മടങ്ങാൻ അനുമതി. നാല് നിശ്ചിത​ കാരണങ്ങളിലൊന്നുണ്ടെങ്കിൽ ലേബർ ഓഫിസുമായി ബന്ധപ്പെട്ട്​ നാട്ടിലേക്ക്​ മടങ്ങാനുള്ള നടപടികൾ ആരംഭിക്കാം.​ സൗദി മാനവ വിഭവശേഷി മന്ത്രാലയം ഗാർഹികതൊഴിലാളി നിയമത്തിൽ അടുത്തിടെ വരുത്തിയ പരിഷ്​കരണങ്ങളുടെ ഭാഗമാണിത്​.

നിശ്ചിത കാരണങ്ങളുണ്ടെങ്കിൽ മറ്റൊരു തൊഴിൽദാതാവി​െൻറ പേരിലേക്ക് സ്​പോൺസർഷിപ്പ്​​ മാറാൻ അനുവദിക്കുന്ന പരിഷ്​കരണങ്ങളുടെ കൂട്ടത്തിലാണ്​ ഫൈനൽ എക്​സിറ്റിനുള്ള അനുമതിയും. ജൂൺ 28ന്​ (ദുൽഖഅദ്​ 29) മന്ത്രാലയം പുറപ്പെടുവിച്ച 212875-ാം നമ്പർ സർക്കുലറി​ലാണ്​ ഫൈനൽ എക്​സിറ്റിനുള്ള വ്യവസ്​ഥകളെ കുറിച്ച്​ സൂചിപ്പിക്കുന്നത്​.

കാരണങ്ങൾ:

1. ഗാർഹിക തൊഴിലാളിയുടെ പരാതിയെ തുടർന്ന്​ ലേബർ ഓഫിസ് തൊഴിലുടമയും തൊഴിലാളിയും തമ്മിലുള്ള​ കരാർ അവസാനിപ്പിച്ചാൽ.

2. തൊഴിലാളിയുടെ എംബസിയിൽനിന്നുള്ള​ കത്ത് ഹാജരാക്കിയാൽ.

3. തൊഴിലുടമ മരിച്ചാൽ. (മറ്റൊരു തൊഴിലുടമയുടെ പേരിലേക്ക്​ മാറാനും അനുമതിയുണ്ട്​. സ്​പോൺസർഷിപ്പ്​ മാറ്റത്തിനുള്ളതും ഇഖാമക്കുമുള്ള ചെലവ് പുതിയ സ്പോൺസർ വഹിക്കാമെന്ന ഉറപ്പ് രേഖാമൂലം ഹാജരാക്കണം)

4. തൊഴിൽ തർക്ക കേസിൽ പൊലീസിൽ നിന്നുള്ള അറിയിപ്പ് ലഭിച്ചിട്ടും തൊഴിലുടമ തൊഴിൽ കോടതിയിൽ ഹാജരാവാതിരുന്നാൽ

കാരണം പരിശോധിച്ച്​ ലേബർ ഓഫിസാണ്​ ഫൈനൽ എക്​സിറ്റിന്​ തൊഴിലാളിക്ക്​ അർഹതയുണ്ടോ എന്ന്​ തീരുമാനിക്കുക. അനുകൂലമായാൽ അവിടെനിന്ന്​ ലഭിക്കുന്ന രേഖയുമായി പാസ്​പോർട്ട്​ (ജവാസത്ത്​) ഓഫീസിനെ സമീപിച്ച്​ ​എക്​സിറ്റ്​ നടപടികൾ പൂർത്തീകരിക്കാനാവും.

ഗാർഹികതൊഴിൽ നിയമപരിഷ്​കരണങ്ങളുമായി ബന്ധപ്പെട്ട്​ മന്ത്രാലയം പുറപ്പെടുവിച്ച സർക്കുലറിലെ വിശദാംശങ്ങൾ അറിയാൻ ജുബൈലിലെ അൽജുഐമ ഗാർഹിക തൊഴിൽ വിഭാഗം ഓഫീസറെ സമീപിച്ചപ്പോൾ ലഭിച്ച വിവരങ്ങളാണിതെന്നും തൊഴിലാളികൾക്ക്​ ഏറെ ആശ്വാസം നൽകുന്ന തീരുമാനമാണെന്നും പ്രവാസി സംസ്കാരിക വേദി പ്രവർത്തകനും ഇന്ത്യൻ എംബസിക്ക്​ കീഴിലെ സന്നദ്ധ പ്രവർത്തകനുമായ സൈഫുദ്ദീൻ പൊറ്റശ്ശേരി 'ഗൾഫ്​ മാധ്യമ'ത്തോട്​ പറഞ്ഞു.

13 വ്യവസ്ഥകളാണ്​ തൊഴിലുടമയുടെ അനുവാദമില്ലാതെ മറ്റൊരു തൊഴിൽദാതാവി​െൻറ പേരിലേക്ക്​ സ്പോൺസർഷിപ്പ് മാറ്റാൻ സർക്കുലറിൽ പറയുന്നതെന്നും അദ്ദേഹം പറഞ്ഞു. ഗാർഹിക വിസയിൽ സൗദിയിലുള്ള മുഴുവൻ വിദേശി പുരുഷ, വനിതാ തൊഴിലാളികൾക്കും പുതിയ വ്യവസ്ഥകൾ ബാധകമാണ്​

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:domestic worker
News Summary - domestic worker can exit without the sponsor's consent
Next Story