Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഉംറക്കിടെ മക്കയിൽ കാണാതായ മലയാളി തീർഥാടകയെ കണ്ടെത്തി

text_fields
bookmark_border
ഉംറക്കിടെ മക്കയിൽ കാണാതായ മലയാളി തീർഥാടകയെ കണ്ടെത്തി
cancel

മക്ക: ഉംറ നിർ‍വഹിക്കുന്നതിനിടെ മക്കയിൽ കാണാതായ മലയാളി തീർഥാടകയെ കണ്ടെത്തി. മാർച്ച് 31 മുതൽ കാണാതായ എറണാകുളം വാഴക്കാല തുരുത്തേപറമ്പ് സ്വദേശിനി മറിയം നസീറിനെ (65) മസ്ജിദുൽ ഹറാമിൽ വെച്ച് തന്നെയാണ് ബുധനാഴ്ച കണ്ടെത്തിയത്.

റമദാനിലെ അവസാനത്തെ പത്തിൽ ഇഅ്തികാഫിനും മറ്റുമായി റിയാദിൽനിന്നു ഉംറ സംഘത്തോടൊപ്പം മാർച്ച് 28നാണ് ഇവർ മക്കയിലെത്തിയത്. മാർച്ച് 31ന് റിയാദിലുള്ള മകൻ മനാസ് അൽ ബുഹാരിയെ വിളിച്ച് താൻ ഖുർആൻ പാരായണത്തിലേക്ക് പ്രവേശിക്കുകയാണെന്ന് പറഞ്ഞ് മൊബൈൽ ഫോൺ ഓഫാക്കുകയായിരുന്നത്രെ. പിന്നീട് ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോൺ ഓഫായിരുന്നു. തുടർന്ന് ഇവരെ അന്വേഷിച്ച് റിയാദിൽനിന്ന് മകൻ മക്കയിലെത്തിയിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Domestic Umrah pilgrim from Ernakulam missing in Makkah
Next Story