ഗതാഗത, ലോജിസ്റ്റിക്സ് മേഖലകളിൽ സ്വദേശിവത്കരണം ഊർജിതം
text_fieldsനിക്ഷേപ സമ്മേളനത്തിൽ ട്രംപിന്റെ പ്രസംഗം കേൾക്കുന്ന
കിരീടാവകാശി
യാംബു: സൗദിയിലെ ഗതാഗത, ലോജിസ്റ്റിക്സ് മേഖലകളിൽ സ്വദേശിവത്കരണ നടപടികൾ ഊർജിതമായി നടക്കുന്നു. കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ മാനവ വിഭവശേഷി വികസന ഫണ്ടും (ഹദഫ്) ഗതാഗത, ലോജിസ്റ്റിക്സ് മേഖലയും സഹകരിച്ച് 74,000 സൗദി പൗരന്മാർക്ക് തൊഴിലവസരങ്ങൾ സൃഷ്ടിച്ചതായി മന്ത്രാലയം അറിയിച്ചു. സുസ്ഥിര മാനവ മൂലധനം കെട്ടിപ്പടുക്കുന്നതിനും പ്രധാന സാമ്പത്തിക മേഖലകളെ ശാക്തീകരിക്കുന്നതിൽ ‘വിഷൻ 2030’ ലക്ഷ്യങ്ങളെ പിന്തുണക്കുന്നതിനുമുള്ള അധികൃതരുടെ ശ്രമങ്ങളുടെ വിജയമാണിതെന്ന് വിലയിരുത്തുന്നു.
സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനും
യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും
വിവിധ തൊഴിലുകളുമായി ബന്ധപ്പെട്ട 12 പ്രത്യേക പരിശീലന കരാറുകളിൽ ഹദഫ് നേരത്തേ ഒപ്പുവെച്ചിരുന്നു. 2,000 സൗദി പൗരന്മാരുടെ പരിശീലനം ലക്ഷ്യമിട്ട് ഈ പദ്ധതിക്ക് 50 കോടി റിയാൽ വകയിരുത്തിയതായി മന്ത്രാലയം വ്യക്തമാക്കി. ഗതാഗത, ലോജിസ്റ്റിക്സ് മേഖലയിൽ തൊഴിൽ സുസ്ഥിരത നിരക്ക് 78 ശതമാനത്തിലെത്തി. ഗതാഗത, ലോജിസ്റ്റിക്സ് മേഖലയെ ശാക്തീകരിക്കുന്നതിന് ഹദഫിെൻറ ബൃഹത്തായ ശ്രമങ്ങൾ ഏറെ ഫലപ്രദമായി. മേഖലയിൽ ഏകദേശം 4,000 പൗരന്മാർക്ക് ജോലിസ്ഥലത്തെ പരിശീലന പരിപാടികളിൽനിന്ന് പ്രയോജനം ലഭിച്ചു. സൗദി തൊഴിൽ വിപണിയെ ശാക്തീകരിക്കുന്നതിന് ഹദഫിെൻറ തന്ത്രപരമായ പങ്ക് വിവിധ മേഖലകളിൽ വിജയം കണ്ടു. രാജ്യത്തിെൻറ ദീർഘകാല സാമ്പത്തിക വളർച്ച ഉറപ്പാക്കുകയും നവീകരണത്തിനും ഭാവി ജോലികളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനും പ്രാപ്തരായ സൗദികളുടെ തലമുറകളെ വളർത്തിയെടുക്കുകയും ചെയ്യുന്ന സുസ്ഥിര ദേശീയ മാനുഷിക മൂലധനം കെട്ടിപ്പടുക്കുന്നതിനുള്ള തുടർച്ചയായ ശ്രമങ്ങളെയും ഹദഫിന്റെ പ്രവർത്തനങ്ങൾ എടുത്തുകാണിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

