Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആഭ്യന്തര ഹജ്ജ് തീർഥാടനം: മിനാ ടവറുകളിലെ ബുക്കിങ് പൂർത്തിയായി; മറ്റ് പാക്കേജുകൾ ലഭ്യമാണെന്ന് മന്ത്രാലയം

text_fields
bookmark_border
ആഭ്യന്തര ഹജ്ജ് തീർഥാടനം: മിനാ ടവറുകളിലെ ബുക്കിങ് പൂർത്തിയായി; മറ്റ് പാക്കേജുകൾ ലഭ്യമാണെന്ന് മന്ത്രാലയം
cancel

മക്ക: 2026-ലെ ഹജ്ജ് തീർഥാടനത്തിനായി മിനായിലെ ആറ് റെസിഡൻഷ്യൽ ടവറുകളിൽ ആഭ്യന്തര തീർഥാടകർക്കായി ഒരുക്കിയിരുന്ന സീറ്റുകളുടെ ബുക്കിങ് പൂർത്തിയായി. സൗദി ഹജ്ജ്-ഉംറ മന്ത്രാലയമാണ് നുസുക് ആപ്ലിക്കേഷൻ വഴി ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. നിലവിൽ ടവർ പാക്കേജുകളിൽ സീറ്റുകൾ ലഭ്യമല്ലെന്നും, താൽപ്പര്യമുള്ളവർക്ക് ഒന്ന്, രണ്ട് എന്നീ പാക്കേജുകൾ തിരഞ്ഞെടുക്കാമെന്നും മന്ത്രാലയം വ്യക്തമാക്കി. സൗദി പൗരന്മാർക്കും രാജ്യത്തെ താമസക്കാരായ പ്രവാസികൾക്കും ഈ പാക്കേജുകൾ പ്രയോജനപ്പെടുത്താം.

ആഭ്യന്തര തീർഥാടകർക്കായുള്ള രണ്ടാം ഘട്ട രജിസ്ട്രേഷൻ നടപടികൾ മാർച്ച് നാലിനാണ് മന്ത്രാലയം ആരംഭിച്ചത്. ഈ ഘട്ടത്തിലാണ് അപേക്ഷകർക്ക് ഇഷ്​ടപ്പെട്ട പാക്കേജുകൾ തിരഞ്ഞെടുത്ത് സീറ്റുകൾ ബുക്ക് ചെയ്യാനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്. ഫെബ്രുവരി 23-ന് (റമദാൻ ആറ്) ആരംഭിച്ച ആദ്യ ഘട്ടത്തിൽ വിവരങ്ങൾ രജിസ്​റ്റർ ചെയ്തവർക്ക് ഇപ്പോൾ നുസുക് ആപ്ലിക്കേഷൻ വഴിയോ വെബ്സൈറ്റ് വഴിയോ ബുക്കിങ് പൂർത്തിയാക്കാം. സദാദ് സംവിധാനം വഴിയാണ് പണമടയ്‌ക്കേണ്ടത്.

സമയപരിധി കർശനം

ബുക്കിങ് നടപടികളിൽ മന്ത്രാലയം കർശനമായ സമയക്രമം നിശ്ചയിച്ചിട്ടുണ്ട്. പാക്കേജുകൾ ബുക്ക് ചെയ്ത ശേഷം പണമടയ്ക്കാൻ നിലവിൽ 72 മണിക്കൂർ സമയമാണ് അനുവദിച്ചിരിക്കുന്നത്. ഈ ആനുകൂല്യം മെയ് 14 (ദുൽ ഖഅദ 27) വരെ മാത്രമേ ലഭ്യമാകൂ. മെയ് 15 മുതൽ പണമടയ്ക്കാനുള്ള സമയപരിധി വെറും ആറ് മണിക്കൂറായി കുറയ്ക്കും. കൂടുതൽ പേർക്ക് ബുക്കിങ് സൗകര്യം ഉറപ്പാക്കുന്നതി​െൻറ ഭാഗമായാണ് ഈ നടപടി. നിശ്ചിത സമയത്തിനകം പണമടയ്ക്കാത്ത പക്ഷം ബുക്കിങ്ങുകൾ സ്വയമേവ റദ്ദാക്കപ്പെടുമെന്നും മന്ത്രാലയം അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Domestic Hajj pilgrimage: Bookings for Mina Towers completed; other packages available, says ministry
Next Story