ആഭ്യന്തര വിമാന സർവിസ് ഞായറാഴ്ച മുതൽ; കർശന നിബന്ധനകൾ
text_fieldsജിദ്ദ: രാജ്യത്ത് ഞായറാഴ്ച മുതൽ ആഭ്യന്തര വിമാന സർവീസ് പുനരാരംഭിക്കാനിരിക്കെ യാത്രക്കാർക്കുള്ള മാർഗ നിർദേശങ്ങൾ സിവിൽ ഏവിയേഷൻ അതോറിറ്റി പുറത്തിറക്കി. വിട്ടിൽ നിന്ന് പുറപ്പെട്ട് ലക്ഷ്യസ്ഥാനത്തെത്തുന്നതു വരെ പാലിക്കേണ്ട ആരോഗ്യ മുൻകരുതൽ നടപടികൾ ഉൾക്കൊള്ളുന്നതാണ് മാർഗ നിർദേശങ്ങൾ. യാത്ര സുരക്ഷിതമാകാനും രോഗപകർച്ച തടയാനും വിമാനത്താവളത്തിലും വിമാനത്തിനകത്തും സിവിൽ ഏവിയേഷൻ അതോറിറ്റിയും ആരോഗ്യ വകുപ്പും നിശ്ചയിച്ച മുൻകരുതൽ നടപടികൾ മുഴുവൻ യാത്രക്കാരും പാലിക്കണം.
യാത്രക്കാർ വിമാനം പുറപ്പെടുന്നതിന് രണ്ട് മണിക്കൂർ മുമ്പ് ഹാജരാകണം, വിമാനത്താവളത്തിൽ വെച്ച് ശരീരോഷ്മാവ് പരിശോധനയ്ക്ക് വിധേയരാകണം, ഹാളിലേക്ക് പ്രവേശിക്കും മുമ്പ് കൈകൾ സ്റ്റെറിലൈസർ ഉപയോഗിച്ച് അണുമുക്തമാക്കണം, മാസ്ക് ധരിച്ചിരിക്കണം തുടങ്ങിയവ നിർദേശങ്ങളിലുൾപ്പെടും. മാസ്ക് ധരിക്കാത്തവരെ യാത്രയിൽ നിന്ന് തടയും.
യാത്രയിലുടനീളം മാസ്കും കൈയ്യുറയും ധരിച്ചിരിക്കണം., കോവിഡ് ലക്ഷണങ്ങളുണ്ടെങ്കിൽ ബുക്കിങ് സമയത്ത് തുറന്നു പറയണം, വിമാനത്തിനകത്ത് ഒരു ലഗേജ് മാത്രമേ അനുവദിക്കൂ, ബോർഡിങ് സമയത്തും വിമാനത്തിന് അടുത്തേക്കും തിരിച്ചും ബസിൽ യാത്ര ചെയ്യുേമ്പാഴും വിമാനത്തിന് അകത്തേക്കും പുറത്തേക്കും എയർ ബ്രിഡ്ജിലൂടെ നടക്കുേമ്പാഴും യാത്രയുടെ മറ്റെല്ലാ ഘട്ടങ്ങളിലും സമൂഹ അകലം പാലിച്ചിരിക്കണമെന്നും നിബന്ധനയുണ്ട്.
മുഴുവൻ വിമാനത്താവളങ്ങളിലും അണുമുക്തമാക്കുന്നതിനാവശ്യമായ വസ്തുക്കൾ ഒരുക്കിയിരിക്കണം, വിമാനത്താവളത്തിലെും വിമാനത്തിലെയും ജീവനക്കാർ മെഡിക്കൽ പരിശോധനക്ക് വിധേയമാകണം, കൈകൾ നിർബന്ധമായും കഴുകണം, മാസ്കും കൈയ്യുറകളും ധരിക്കണം, വിമാനത്താവളങ്ങൾ മൂന്ന് മണിക്കൂർ ഇടവിട്ട് ശുചീകരിക്കണം, യാത്ര തുടങ്ങുേമ്പാഴും അവസാനിക്കുേമ്പാഴും വിമാനങ്ങൾ പൂർണമായും ശുചീകരിക്കണം, ഒരോ യാത്രക്കിടയിലും മൂന്ന് മണിക്കൂറിൽ കുറയാത്ത സമയം ശുചീകരണ, അണുമുക്തമാക്കൽ ജോലിക്കായി ഉണ്ടാവണം, വിമാനത്താവളത്തിലെ ടിക്കറ്റ് വിൽപന കൗണ്ടറുകൾ തുറക്കരുത്, പകരം ടിക്കറ്റ് വിൽപന ഇലക്ട്രോണിക് സംവിധാനത്തിലുടെയായിരിക്കണം. യാത്രക്കാരെ മാത്രമേ വിമാനത്താവളത്തിനകത്തേക്ക് കടത്തിവിടാൻ പാടുള്ളു.
ലഗേജുകൾക്കായുള്ള ഉന്തുവണ്ടികൾ ഇടക്കിടെ അണുമുക്തമാക്കിയിക്കണം, രോഗബാധയുണ്ടെന്ന് സംശയിക്കുന്നവരെ താമസിപ്പിക്കാൻ പ്രത്യേക റൂം സംവിധാനങ്ങൾ വേണം, ലഗേജുകൾ ഏറ്റുവാങ്ങുന്ന സ്ഥലങ്ങളിൽ സമൂഹ അകലം പാലിക്കണം, നിർദേശങ്ങൾ യാത്രക്കാർക്ക് കാണത്തക്കവിധം എഴുതിവെച്ചിരിക്കണം തുടങ്ങിയ നിർദേശങ്ങളും ട്രാവൽ ഗൈഡിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
