Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightതെ​രു​വു​നാ​യ ശ​ല്യം...

തെ​രു​വു​നാ​യ ശ​ല്യം രൂ​ക്ഷം: പ​രാ​തി​യു​മാ​യി ദ​മ്മാം നി​വാ​സി​ക​ൾ

text_fields
bookmark_border
തെ​രു​വു​നാ​യ ശ​ല്യം രൂ​ക്ഷം: പ​രാ​തി​യു​മാ​യി ദ​മ്മാം   നി​വാ​സി​ക​ൾ
cancel
camera_alt

ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളി​ൽ ഭീ​ഷ​ണി​യാ​യി ചു​റ്റി​ത്തി​രി​യു​ന്ന തെ​രു​വു​നാ​യ്ക്ക​ൾ

ദ​മ്മാം: തെ​രു​വു​നാ​യ ശ​ല്യം രൂ​ക്ഷ​മാ​യ​തി​നെ തു​ട​ർ​ന്ന് ദ​മ്മാം ന​ഗ​ര​ത്തി​െൻറ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലു​ള്ള​വ​ർ പ്രാ​യാ​സ​പ്പെ​ടു​ന്ന​താ​യി പ​രാ​തി. പ​ല​പ്പോ​ഴും സം​ഘ​ങ്ങ​ളാ​യി റോ​ഡു​ക​ളി​ലും ക​വ​ല​ക​ളി​ലും നി​ൽ​ക്കു​ന്ന നാ​യ്ക്ക​ൾ കാ​ൽ​ന​ട, വാ​ഹ​ന​യാ​ത്ര​ക്കാ​ർ​ക്ക് അ​പ​ക​ട ഭീ​ഷ​ണി​യാ​വു​ന്നു. കാ​ൽ​ന​ട​യാ​ത്ര​ക്കാ​രെ ക​ടി​ക്കാ​ൻ​പോ​കു​ന്ന​തും വാ​ഹ​ന​ങ്ങ​ളു​ടെ പി​റ​കി​ൽ ഓ​ടു​ന്ന​തും പ​തി​വാ​യി​രി​ക്ക​യാ​ണ്.

വ​ഴി​യോ​ര​ങ്ങ​ളി​ലും മാ​ലി​ന്യം കു​മി​ഞ്ഞു​കൂ​ടി​ക്കി​ട​ക്കു​ന്നി​ട​ത്തു​മാ​ണ് പൊ​തു​വേ തെ​രു​വു​നാ​യ്​​ക്ക​ളു​ടെ വി​ഹാ​ര കേ​ന്ദ്രം. എ​ന്നാ​ൽ, രാ​ത്രി​യാ​വു​ന്ന​തോ​ടെ, ചി​ല പ്ര​ദേ​ശ​ങ്ങ​ളി​ൽ കൂ​ട്ട​ത്തോ​ടെ ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് നാ​യ്ക്ക​ൾ എ​ത്തു​ന്ന​താ​യാ​ണ് പ​രാ​തി. ജ​ന​വാ​സ​ത്തി​ന് ഭീ​ഷ​ണി​യാ​വു​ന്ന ത​ര​ത്തി​ലു​ള്ള തെ​രു​വു​നാ​യ്​ ശ​ല്യം ഇ​ല്ലാ​താ​ക്കാ​ൻ അ​ധി​കൃ​ത​ർ ഇ​ട​പെ​ടു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ത​ങ്ങ​ളെ​ന്ന് ഫാ​ഖ്‌​രി​യ്യ സ്ട്രീ​റ്റി​ലെ താ​മ​സ​ക്കാ​ര​നാ​യ ഉ​സാം അ​ൽ​ഹു​സൈ​ൻ പ​റ​ഞ്ഞു. കു​ട്ടി​ക​ളും മു​തി​ർ​ന്ന​വ​രും പ​ല​പ്പോ​ഴും തെ​രു​വു​നാ​യ്​ ശ​ല്യം കാ​ര​ണം പു​റ​ത്തി​റ​ങ്ങാ​ൻ ഭ​യ​പ്പെ​ടു​ന്നു. മു​മ്പ് പ​ല​യി​ട​ങ്ങ​ളി​ലാ​യി നാ​യ്​​ക്ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ കു​ട്ടി​ക​ള​ട​ക്ക​മു​ള്ള പ്ര​ദേ​ശ​വാ​സി​ക​ൾ​ക്ക് പ​രി​ക്കേ​റ്റ​താ​യി പ​രാ​തി​യു​യ​ർ​ന്നി​രു​ന്നു.

പെ​ട്രോ​ൾ പ​മ്പു​ക​ളോ​ട് ചേ​ർ​ന്നും മ​റ്റും ആ​ളു​ക​ൾ ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ൾ ഉ​പേ​ക്ഷി​ക്കു​ന്ന​താ​ണ് ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളി​ൽ പോ​ലും തെ​രു​വു​നാ​യ്ക്ക​ൾ വ​ർ​ധി​ക്കാ​ൻ കാ​ര​ണ​മെ​ന്ന് ദ​മ്മാം നി​വാ​സി​യാ​യ അ​ഖീ​ൽ അ​ൽ​ശ​മ്മ​രി പ​റ​ഞ്ഞു. ദി​വ​സ​ങ്ങ​ൾ​ക്ക് മു​മ്പാ​ണ് റി​യാ​ദി​ൽ നാ​ലു വ​യ​സ്സാ​യ ബാ​ലി​ക മാ​താ​വി​െൻറ മു​ന്നി​ൽ​വെ​ച്ച് തെ​രു​വു​നാ​യ്​​ക്ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ​ത്. ഗു​രു​ത​ര പ​രി​ക്കേ​റ്റ ബാ​ലി​ക പി​ന്നീ​ട് ആ​ശു​പ​ത്രി​യി​ൽ​വെ​ച്ച്​ മ​രി​ച്ചു. ഇ​തേ​തു​ട​ർ​ന്ന് അ​ടി​യ​ന്ത​ര അ​ന്വേ​ഷ​ണ​ത്തി​നും ന​ട​പ​ടി​ക്കും അ​ധി​കൃ​ത​ർ ഉ​ത്ത​ര​വി​ട്ടി​രു​ന്നു. നാ​യ്​​ശ​ല്യം നേ​രി​ടു​ന്ന പ്ര​ദേ​ശ​വാ​സി​ക​ൾ​ക്ക് 940 ഹോ​ട്ട്​​ലൈ​ൻ ന​മ്പ​റി​ൽ വി​ളി​ച്ച് പ​രാ​തി​പ്പെ​ടാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dogcomplaint by damamm residents
Next Story