മൂന്ന് കിലോമീറ്റർ നടന്ന് പോയി രോഗിയെ ചികിൽസിച്ച പാകിസ്താനി ഡോക്ടര്‍ക്ക് ആദരം
text_fieldsമക്ക: മൂന്ന് കിലോമീറ്റര്‍ നടന്ന് ചെന്ന് രോഗിയെ പരിചരിച്ച പാകിസ്താനി ഡോക്ടര്‍ക്ക് മക്ക മേഖലയിലെ അളമ്മ ് എന്ന പ്രദേശത്തെ ആശുപത്രി മേധാവിയുടെ ആദരം. മഴവെള്ളപ്പാച്ചില്‍ കാരണം റോഡുകള്‍ കേടായതിനാല്‍ വാഹനമെത്താത്ത വീ ട്ടിലേക്ക് ഡോക്ടര്‍ മൂന്ന് കിലോമീറ്റർ നടന്നു ചെന്നാണ് രോഗിയെ ചികില്‍സിച്ചത്. വീണ് തലക്ക് പരിക്കേറ്റ പൗരെൻറ രണ്ട് മക്കള്‍ ഡോക്ടറുടെ അടുത്തെത്തി വിവരം പറഞ്ഞപ്പോള്‍ മക്കളുടെ കൂടെ വീട്ടിലേക്ക് പോവുകയായിരുന്നു.
ജോലി സമയം കഴിഞ്ഞതിന് ശേഷമാണ് മക്കള്‍ ഡോക്ടറെ സമീപിച്ചത് എന്നതും ആതുര സേവനം നല്‍കുന്നതിന് അദ്ദേഹത്തിന് തടസ്സമായില്ല.
മുഹമ്മദ് ബഷീര്‍ ബഹാദിര്‍ എന്ന പാകിസ്താനി ഡോക്ടറാണ് ജീവകാരുണ്യ മനസ്സിന് ആദരിക്കപ്പെട്ടത്. ആശുപത്രി മേധാവി കറം അസ്സഹ്റാനി അദ്ദേഹത്തിന് പ്രശംസ പത്രം കൈമാറി. ആതുര സേവനം സമയത്തിനും ഒൗപചാരികതക്കും ഉപരിയാണ് എന്ന സന്ദേശമാണ് ഇതിലൂടെ മുഹമ്മദ് ബഷീര്‍ നല്‍കുന്നതെന്നും ജോലിയോടും പ്രയാസം അനുഭവിക്കുന്ന മനുഷ്യരോടും അദ്ദേഹത്തിനുള്ള സമീപനത്തിനാണ് ആദരമെന്നും ആശുപത്രി മേധാവി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
