Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightപ്ര​വാ​സി...

പ്ര​വാ​സി മ​ല​യാ​ളി​ക്ക്​ അ​റ​ബി​ഭാ​ഷ​യി​ൽ ഡോ​ക്ട​റേ​റ്റ്

text_fields
bookmark_border
Sidhique M.A Veliyankod
cancel
camera_alt

സി​ദ്ദീ​ഖ് എം.​എ. വെ​ളി​യ​ങ്കോ​ട്

റി​യാ​ദ്​: നാ​ല്​ പ​തി​റ്റാ​ണ്ടാ​യി റി​യാ​ദി​ൽ പ്ര​വാ​സി​യാ​യ മ​ല​യാ​ളി​ക്ക്​ അ​റ​ബി ഭാ​ഷ​യി​ൽ ഡോ​ക്​​ട​​റേ​റ്റ്. മ​ത പ്ര​ബോ​ധ​ക​നും ബ​ഹു​ഭാ​ഷ പ​ണ്ഡി​ത​നും പ​രി​ഭാ​ഷ​ക​നും ഗ്ര​ന്ഥ​കാ​ര​നു​മാ​യ സി​ദ്ദീ​ഖ് എം.​എ. വെ​ളി​യ​ങ്കോ​ടി​ന് കാ​ലി​ക്ക​റ്റ് യൂ​നി​വേ​ഴ്സി​റ്റി​യി​ൽ നി​ന്നാ​ണ്​ പി.​എ​ച്ച്.​ഡി ല​ഭി​ച്ച​ത്. നാ​ല് പ്ര​മു​ഖ മ​ദ്ഹ​ബു​ക​ളു​ടെ സ്ഥാ​പ​ക​രാ​യ ഇ​മാ​മു​ക​ൾ സ്വ​ന്ത​മാ​യി എ​ഴു​തി​യ ക​ർ​മ​ശാ​സ്ത്ര ഗ്ര​ന്ഥ​ങ്ങ​ളി​ൽ ഉ​പ​യോ​ഗി​ച്ച പ​ദ​പ്ര​യോ​ഗ​ങ്ങ​ളും വാ​ക്കു​ക​ളു​ടെ അ​ർ​ഥ​വി​കാ​സ​വും സം​ബ​ന്ധി​ച്ച പ​ഠ​ന​മാ​ണ്​ അ​ദ്ദേ​ഹം ന​ട​ത്തി​യ​ത്.

ക​ർ​മ​ശാ​സ്ത്ര സ​ര​ണി​ക​ളി​ലെ പ്ര​ധാ​ന ചി​ന്താ​ധാ​ര​ക​ളി​ലൂ​ടെ​യു​ള്ള താ​ര​ത​മ്യ പ​ഠ​ന​വും അ​തു​വ​ഴി നാ​ലു മ​ദ്ഹ​ബ് ഇ​മാ​മു​മാ​ർ​ക്കി​ട​യി​ലു​ള്ള അ​ഭി​പ്രാ​യ സ​മ​ന്വ​ത​യും വീ​ക്ഷ​ണ സ​മാ​ന​ത​യും ഐ​ക്യ​വും ഏ​കാ​ഭി​പ്രാ​യ​വും അ​ർ​ഥ​ശാ​സ്ത്ര സ​മ​ന്വ​യ​ത്തി​ലൂ​ടെ തെ​ളി​യി​ക്കു​ക എ​ന്ന ശ്ര​മ​ക​ര​മാ​യ ഗ​വേ​ഷ​ണ​മാ​ണ് അ​ദ്ദേ​ഹം ന​ട​ത്തി​യ​ത്. പു​ളി​ക്ക​ൽ മ​ദീ​ന​ത്തു​ൽ ഉ​ലൂ​മി​ലെ ശൈ​ഖ്​ സാ​യി​ദ് ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​ലെ പ്ര​ഥ​മ റി​സ​ർ​ച് സീ​നി​യ​ർ ഗൈ​ഡ്​ ഡോ. ​ശൈ​ഖ്​ കെ. ​മു​ഹ​മ്മ​ദാ​ണ് സി​ദ്ദീ​ഖി​​ന്റെ ഗ​വേ​ഷ​ണ ഗൈ​ഡ്.

സി​ദ്ദീ​ഖ് റി​യാ​ദി​ൽ ട്രാ​ൻ​സ്‌​ലേ​ഷ​ൻ ജോ​ലി​യാ​ണ്​ ചെ​യ്യു​ന്ന​ത്. റി​യാ​ദി​ലെ വി​വി​ധ ജു​മു​അ​ത്ത് പ​ള്ളി​ക​ളി​ൽ ഖു​തു​ബ പ​രി​ഭാ​ഷ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി ഇ​സ്​​ലാ​മി​ക ദ​അ​വ​ത്ത് ക്ലാ​സു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി​യി​രു​ന്നു. ഇം​ഗ്ലീ​ഷ്, ഉ​ർ​ദു, അ​റ​ബി, മ​ല​യാ​ളം എ​ന്നീ ഭാ​ഷ​ക​ളി​ൽ പ്ര​ഭാ​ഷ​ണ​ങ്ങ​ളും ര​ച​ന​ക​ളും ഭാ​ഷാ മൊ​ഴി​മാ​റ്റ​വും ന​ട​ത്തി​യി​ട്ടു​ണ്ട്. നി​ര​വ​ധി പു​സ്​​ത​ക​ങ്ങ​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്. ഭാ​ര്യ: സ​ഫി​യ ത​ങ്ക​യ​ത്തി​ൽ (വ​ട​ക്കാ​ങ്ങ​ര), മ​ക്ക​ൾ: മ​ർ​വ സി​ദ്ദീ​ഖ് (തേ​സ്‌​പു​ർ യൂ​നി​വേ​ഴ്സി​റ്റി, അ​സം), ഷൈ​മ സി​ദ്ദീ​ഖ് (ത​മി​ഴ്‌​നാ​ട് ടീ​ച്ചേ​ഴ്‌​സ് എ​ജു​ക്കേ​ഷ​ൻ യൂ​നി​വേ​ഴ്സി​റ്റി), അ​ന​സ് സി​ദ്ദീ​ഖ് (കേ​ര​ള സെ​ൻ​ട്ര​ൽ യൂ​നി​വേ​ഴ്സി​റ്റി).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RiyadhDoctorate Holder
News Summary - Doctorate in Arabic for Diaspora Malayali
Next Story