വാഹന ഹോൺ ദുരുപയോഗിക്കരുത്, ട്രാഫിക് മുന്നറിയിപ്പ്
text_fieldsറിയാദ്: വാഹനമോടിക്കുന്നവർ ഹോണുകൾ ദുരുപയോഗം ചെയ്യുന്നതിനെതിരെ സൗദി ജനറൽ ട്രാഫിക് വകുപ്പ് മുന്നറിയിപ്പ് നൽകി. അനുവദിച്ചിരിക്കുന്ന സ്ഥലങ്ങളിൽ ഒഴികെ ഹോണുകൾ ഉപയോഗിക്കുന്നത് ട്രാഫിക് ലംഘനമാണെന്നും ഇത്തരം നിയമലംഘനത്തിന് 150 റിയാൽ മുതൽ 300 റിയാൽ വരെ പിഴ ചുമത്തുമെന്നും ട്രാഫിക് വകുപ്പ് അറിയിച്ചു. ഇത് നഗരങ്ങൾക്കുള്ളിൽ സുരക്ഷ വർധിപ്പിക്കുന്നതിനും ശബ്ദമലിനീകരണം കുറക്കുന്നതിനും സഹായിക്കും.
മുന്നറിയിപ്പുകൾ നൽകാൻ മാത്രമാണ് വാഹനത്തിൽ ഹോണുകൾ രൂപകൽപ്പന ചെയ്തിട്ടുള്ളതെന്നും അസ്വസ്ഥത ഉണ്ടാക്കരുതെന്നും ഡ്രൈവർമാർ ഗതാഗത നിയന്ത്രണങ്ങളും നിർദേശങ്ങളും കൃത്യമായി പാലിക്കണമെന്നും ഗതാഗത വകുപ്പ് വ്യക്തമാക്കി. ഗതാഗത അവബോധം വളർത്തുന്നത് നിയമവിരുദ്ധവുമായ പെരുമാറ്റങ്ങൾ കുറക്കുമെന്നും കൂടുതൽ അച്ചടക്കവും ആദരണീയവുമായ ഡ്രൈവിങ് അന്തരീക്ഷത്തിന് കാരണമാകുമെന്നും ട്രാഫിക് വകുപ്പ് ഊന്നിപ്പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

