Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഫലസ്​തീൻ ജനതയെ...

ഫലസ്​തീൻ ജനതയെ കുടിയിറക്കരുത്;​ ഗസ്സയിലെ ആക്രമണം നിർത്തണം -മുസ്​ലിം​​ വേൾഡ്​ ലീഗ്​

text_fields
bookmark_border
Do not displace Palestine people -Muslim World League
cancel
ജിദ്ദ: ഫലസ്​തീൻ ജനതയെ ജന്മനാട്ടിൽ നിന്ന് നിർബന്ധിതമായി കുടിയിറക്കാനുള്ള ആഹ്വാനങ്ങളെ തള്ളിക്കളഞ്ഞ മുസ്​ലിം വേൾഡ് ലീഗ് ശക്തമായ ഭാഷയിൽ അതിനെ അപലപിച്ചു. ഈ ആഹ്വാനങ്ങളും പ്രയോഗങ്ങളും ഉണ്ടാക്കുന്ന ഭയാനകമായ മാനുഷിക ദുരന്തത്തെക്കുറിച്ച് മുന്നറിയിപ്പും നൽകി. ഇത് മാനുഷികവും അന്തർദേശീയവുമായ എല്ലാ നിയമങ്ങളുടെയും മാനദണ്ഡങ്ങളുടെയും നഗ്​നവും അപകടകരവുമായ ലംഘനത്തെയാണ്​ ഗസ്സയിൽനിന്ന്​ ജനതയെ ആട്ടിപ്പായിക്കാനുള്ള ശ്രമമെന്ന്​ വേൾഡ്​ ലീഗ് പ്രസ്​താവനയിൽ ഊന്നിപ്പറഞ്ഞു.

അന്താരാഷ്​ട്ര മാനുഷിക നിയമങ്ങൾക്കനുസൃതമായി സാധാരണക്കാരെ സംരക്ഷിക്കുന്നതിനുള്ള ഉത്തരവാദിത്തം ഏറ്റെടുക്കാൻ ബന്ധപ്പെട്ട എല്ലാവരോടും ജനറൽ സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ ആഹ്വാനം ചെയ്തു. ഗസ്സയിലെ സൈനിക മുന്നേറ്റം ഉടനടി അവസാനിപ്പിക്കുന്നതിനും ഉപരോധം നീക്കുന്നതിനും ലക്ഷ്യമിട്ടുള്ള എല്ലാ ശ്രമങ്ങൾക്കും പിന്തുണ നൽകണം.

സിവിലിയന്മാർക്കുള്ള ദുരിതാശ്വാസവും മാനുഷിക സഹായവും സുഗമമാക്കുകയും ഫലസ്തീൻ പ്രശ്നത്തിന് ന്യായവും സമഗ്രവുമായ ഒരു പരിഹാരത്തിൽ എത്തിച്ചേരുകയും ചെയ്യണമെന്നും പ്രസ്​താവനയിൽ ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Muslim World LeagueGaza Genocide
News Summary - Do not displace Palestine people -Muslim World League
Next Story