വാഹനങ്ങളുടെ പിൻഭാഗത്ത് കാരിയർ ഘടിപ്പിക്കരുതെന്ന് ട്രാഫിക് വകുപ്പ്
text_fieldsവാഹനങ്ങളുടെ പിൻഭാഗത്ത് കാരിയർ ഘടിപ്പിച്ച നിലയിൽ
ജിദ്ദ: വാഹനങ്ങളുടെ പിൻഭാഗത്ത് സാധനങ്ങൾ വഹിക്കുന്ന കാരിയർ ഘടിപ്പിക്കുന്നതിനെതിരെ ട്രാഫിക് വകുപ്പിെൻറ മുന്നറിയിപ്പ്. ഇത്തരം ഇരുമ്പ് കുട്ടകൾ വാഹനത്തിൽ ഘടിപ്പിക്കുന്നത് നിയമവിരുദ്ധമാണ്. വാഹനത്തിെൻറയും അതിലുള്ളവരുടെയും സുരക്ഷക്ക് ഇത് ഭീഷണിയുയർത്തും. കാർ പോലുള്ള വാഹനങ്ങളുടെ മൊത്തം ബാലൻസിനെ ഇത്തരം കാരിയറുകൾ പ്രതികൂലമായി ബാധിക്കും. വാഹനത്തിെൻറ നിയന്ത്രണം നഷ്ടപ്പെടാനോ മറിയാനോ ഇതിടയാക്കും.
വാഹനത്തിെൻറ പുകക്കുഴലിെൻറ അടുത്തായതിനാൽ തീപിടിത്തത്തിനും കാരണമായേക്കും. കാർ നിർമാണത്തിെൻറ രൂപകൽപനയിൽ ഇങ്ങനെയൊരു കാരിയർ ഉൾപ്പെട്ടിട്ടില്ല. പരമാവധി ഭാരം സൂചിപ്പിക്കുന്ന ഡാറ്റയിലും ഇതുൾപ്പെട്ടിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് കിങ് സഉൗദ് യൂനിവേഴ്സിറ്റിയിലെ ഗവേഷണ സംഘവുമായി സഹകരിച്ച് സ്റ്റാേൻറർഡ് ആൻഡ് മെട്രോളജി ജനറൽ ഒാർഗനൈസേഷൻ പഠനം നടത്തുകയും അതു പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. വാഹനത്തിെൻറ പിറകിൽ ഘടിപ്പിക്കുന്ന കൊട്ടകളെക്കുറിച്ച് ജാഗ്രത പാലിക്കേണ്ടത് അത്യാവശ്യമാണെന്നും വാഹനത്തിെൻറ അപകട സാധ്യത കൂടുതലാണെന്നും അതിൽ വ്യക്തമായി പറഞ്ഞിട്ടുണ്ടെന്നും ട്രാഫിക് വകുപ്പ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

