Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightബാബു മരിച്ചിട്ട്​...

ബാബു മരിച്ചിട്ട്​ അഞ്ച്​  മാസം:  കുഞ്ഞു ദിയ ഇപ്പോഴും ചോദിക്കുന്നു പപ്പയെന്താ വിളിക്കാത്തത്​.....

text_fields
bookmark_border
ബാബു മരിച്ചിട്ട്​ അഞ്ച്​  മാസം:  കുഞ്ഞു ദിയ ഇപ്പോഴും ചോദിക്കുന്നു പപ്പയെന്താ വിളിക്കാത്തത്​.....
cancel

ദമ്മാം: അഞ്ച്​ മാസം മുമ്പ്​ ദമ്മാമിൽ മരിച്ച അച്​ഛനെ കുറിച്ച്​ കുഞ്ഞു ദിയ ഇപ്പോഴും അമ്മയോട്​ ചോദിക്കുന്നു,  പപ്പയെന്താ വിളിക്കാത്തത്​​, എന്താ ചാറ്റ്​ ചെയ്യാത്തത്​, എപ്പഴാ നാട്ടിലേക്ക്​ വരിക.... ക്രിസ്​മസിന്​ സമ്മാനം അയക്കുമെന്ന്​ പറഞ്ഞിട്ടും അയച്ചില്ലല്ലോ പപ്പ... മകളു​െട ചോദ്യങ്ങൾക്ക്​ മുന്നിൽ നിസ്സഹായായി  കണ്ണീരണിഞ്ഞ്​  നിൽക്കുകയാണ്​ മേരി ഷെറിൻ. ദിയ കളിചിരി തുടങ്ങിയപ്പോഴേക്കും ഗൾഫിലേക്ക്​ വിമാനം കയറിയതിൽ പിന്നെ ദിവസവും വിളിക്കാറുണ്ടായിരുന്നു അച്​ഛൻ. കഴിഞ്ഞ ക്രിസ്​മസിന്​ അവൾക്ക്​ അയക്കാൻ വാങ്ങിവെച്ച സമ്മാനങ്ങളുടെ  ഫോ​േട്ടാ വാട്​സ്​ ആപിൽ കണ്ടതാണ്​. സമ്മാനവും ലഭിച്ചില്ല. പപ്പയുടെ വിളിയുമെത്തിയില്ല. പണ്ടത്തെ വോയ്​സ്​ ചാറ്റിങ്​ മാത്രം കേൾപ്പിച്ച്​ അവളെ ആശ്വസിപ്പിച്ചു നോക്കും. പപ്പ എന്താണ്​ വിളിക്കാത്തത്​, എന്താണ്​ ചാറ്റ്​ ചെയ്യാത്തത്​ എന്നെല്ലാം ചോദിച്ച്​  അവളെപ്പോഴും പിണങ്ങിക്കരയുന്നു.  കഴിഞ്ഞ ഒക്​ടോബർ 26^ന്​ ദമ്മാമിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച്​ ഇപ്പോഴും സെൻട്രൽ ആശുപത്രി മോർച്ചറിയിൽ കഴിയുന്ന തൃശൂർ സ്വദേശി ബാബു ചിറയത്തി​​​െൻറ മൂന്ന്​ വയസുകാരി ദിയ റോസ്​ലി​​​െൻറ അവസ്​ഥയാണിത്​. മൈസൂരിലാണ്​ ദിയയും റോസ്​ലിനും സമാനതകളില്ലാത്ത ദുഃഖവും പേറി ജീവിക്കുന്നത്​. പ്രയിതമ​​​െൻറ മൃതശരീരം എന്ന്​ നാട്ടിലെത്തുമെന്ന്​ ഒരു നിശ്​ചയവുമില്ല. അഞ്ച്​ മാസമായി തുടരുന്ന അതിഭീകരമായ അനിശ്​ചിതത്വം. 

 തൃശൂർ കുരിയാച്ചിറ സ​​െൻറ്​മേരീസ്​ സ്​ട്രീറ്റിൽ പരേതരായ ലോനപ്പൻ ജോസ്-റോസ്​ലി ദമ്പതികളുടെ മകൻ ചിറയത്ത്​  ബാബുവിനെ (49) 2017 ഒക്​ടോബർ 24^ാണ്​ വീണു പരിക്കേറ്റ നിലയിൽ ദമ്മാം സെൻട്രൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്​​.  സ്​റ്റെയർകേസിൽ നിന്ന്​ വീണു എന്നായിരുന്നു പ്രാഥമിക റിപ്പോർട്ട്​. മസ്​തിഷ്​ക മരണം സംഭവിച്ചതിനാൽ സൗദിയിലെ അവയവദാന വകുപ്പ് നാട്ടിൽ കുടൂംബവുമായി ബന്ധപ്പെട്ട്​  അവയവദാനത്തിന്​ അനുമതി വാങ്ങി. 26^ന്​ ശസ്​ത്രക്രിയ നടത്തി അവയവദാനം നടത്തി.    സാധാരണ നിയമനടപടികൾ വേഗം പൂർത്തിയാക്കി ഇത്തരം കേസുകളിൽ മൃതദേഹം സർക്കാർ ചെലവിൽ തന്നെ നാട്ടിലയക്കാറാണ്​ പതിവ്​. അവയവ ദാനത്തിന്​  പാരിതോഷികമായി ആശ്രിതർക്ക്​ സൗദി സർക്കാർ 50,000 റിയാൽ നൽകും.  ബാബുവി​​​െൻറ കാര്യത്തിൽ പക്ഷെ അവയവദാനത്തിന്​ ശേഷം മരണത്തിൽ ദൂരൂഹതയുയർന്നതാണ്​ നിയമനടപടികൾ പൂർത്തിയാവാൻ തടസ്സമായത്​.  പൊലീസി​​​െൻറ സ്​പെഷ്യൽ ടീം  അന്വേഷണ മേറ്റെടുത്തു. അന്വേഷണത്തെ തുടർന്ന്​ മൂന്ന്​ പേർ കസ്​റ്റഡിയിലായി. ഇതിൽ ഒരാളെ വിട്ടയച്ചെങ്കിലും രണ്ട്​ പേർ ജയിലിലാണ്​. കേസി​​​െൻറ കൂടുതൽ വിവരങ്ങൾ ഒൗദ്യോഗികമായി പുറത്തുവന്നിട്ടില്ല. മലയാളികളാണ്​ അറസ്​റ്റിലായത്​. ആശ്രിതർക്ക്​ ലഭിക്കേണ്ട 50,000 റിയാലി​​​െൻറ പാരിതോഷികം ജോസ്​ ബാബുവി​​​െൻറ മകളുടെ പേരിൽ അനുവദിച്ചു കിട്ടിയിട്ടുണ്ട്​. സാധാരണ മൃതദേഹം നാട്ടിലേക്ക്​ കൊണ്ടു പോയാലേ ഇൗ പണം ആശ്രിതരുടെ അക്കൗണ്ടിലേക്ക്​ മാറ്റു.  

അധികം വൈകാതെ നിയമനടപടി പുർത്തിയായി മൃതദേഹം നാട്ടിലെത്തുമെന്നാണ്​ എംബസിയിൽ നിന്ന്​ ഞായറാഴ്​ച അറിയിച്ചതെന്ന്​ മൈസൂരിലുള്ള ബാബുവി​​​െൻറ സഹോദരി ഡോ.ഉഷ ഗൾഫ്​ മാധ്യമത്തോട്​ പറഞ്ഞു.  ഫോറൻസിക്​ റിപ്പോർട്ട്​ പ്രകാരം ബാബുവി​​​െൻറ തലക്ക്​ പിന്നിൽ  മുറിവേറ്റിട്ടുണ്ട്​. തലയോട്ടി പൊട്ടിയിട്ടുണ്ട്​. എന്താണ്​ സംഭവിച്ചത്​ എന്ന്​ പൊലീസ്​ റിപ്പോർട്ട്​ വന്നാലെ അറിയൂ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudiGulf NewsDiyamalayalam news
News Summary - diya-saudi-gulf news
Next Story