വൈവിധ്യങ്ങളാണ് ഇന്ത്യയെ മനോഹരമാക്കുന്നത് -ഐ.സി.എഫ് പൗരസഭ
text_fieldsഐ.സി.എഫ് ഹാഇൽ സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച പൗരസഭ
ഹാഇൽ: ഇന്ത്യാ രാജ്യത്തിന്റെ 78-ാം സ്വാതന്ത്രദിനത്തോടനുബന്ധിച്ച് ‘വൈവിധ്യങ്ങളുടെ ഇന്ത്യ’ എന്ന ശീർഷകത്തിൽ ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്) ഹാഇൽ സെൻട്രൽ കമ്മിറ്റി പൗരസഭ സംഘടിപ്പിച്ചു.
ഇന്ത്യ എല്ലാവരുടെതുമാണെന്നും ജാതി മത ദേശ ഭാഷകളിലുള്ള കൂടിച്ചേരലുകളാണ് ലോകത്തിന് മുന്നിൽ ഇന്ത്യയുടെ സൗന്ദര്യം പ്രകടമാക്കുന്നതെന്നും പൗരസഭ അഭിപ്രായപ്പെട്ടു. വൈവിധ്യങ്ങളിലെ ഏകത്വമാണ് ഭാരതത്തിലെ ഏറ്റവും വലിയ സവിശേഷത.
അനേകം മതങ്ങൾ, ഭാഷകൾ, സംസ്കാരങ്ങൾ, ആചാരങ്ങൾ എല്ലാം സ്നേഹവർണങ്ങളായി സംരക്ഷിക്കപ്പെടുന്നു എന്നുള്ളത് ഇന്ത്യയുടെ സൗന്ദര്യങ്ങളാണ്. ഇതിനെതിരെ ശബ്ദിക്കുന്നവരെ നാം ഒന്നായി ഒറ്റപ്പെടുത്തണമെന്നും യോഗം ഉദ്ഘാടനം ചെയ്ത മദീന പ്രൊവിൻസ് ദഅവ പ്രസിഡന്റ് ഹമീദ് സഖാഫി കാടാച്ചിറ അഭിപ്രായപ്പെട്ടു.
സെൻട്രൽ പബ്ലിക് റിലേഷൻ പ്രസിഡന്റ് അബ്ദുൽ സലാം റഷാദി കൊല്ലം അധ്യക്ഷത വഹിച്ചു. സെൻട്രൽ ദഅവ സെക്രട്ടറി അബ്ദുൽ സലാം സഅദി പ്രമേയ പ്രഭാഷണം നടത്തി.
വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് ചാൻസ അബ്ദുറഹ്മാൻ (ഇന്ത്യൻ എംബസി കമ്യൂണിറ്റി വെൽഫെയർ കമ്മിറ്റി കോഓഡിനേറ്റർ), ബാപ്പു എസ്റ്റേറ്റ്മുക്ക് (കെ.എം.സി.സി), ഖൈദർ അലി (ഒ.ഐ.സി.സി), മുനീർ സഖാഫി വെണ്ണക്കോട്, അബ്ദുൽ സത്താർ പുന്നാട് (ബെസ്റ്റ് വേ കൂട്ടായ്മ), നിസാം അലി (അൽ ഹബീബ്), അഫ്സൽ കായംകുളം (മാധ്യമ പ്രവർത്തകൻ), ശുഹൈബ് കോണിയത്ത് (ആർ.എസ്.സി), മുഹമ്മദ് ഫാദിലി കണ്ണൂർ തുടങ്ങിയവർ സംസാരിച്ചു. സെൻട്രൽ ജനറൽ സെക്രട്ടറി ബഷീർ നെല്ലളം സ്വാഗതവും പബ്ലിക് റിലേഷൻ സെക്രട്ടറി ഷറഫുദ്ദീൻ കണ്ണൂർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

