Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഡി​സ്ട്രി​ക്ട്​ 79...

ഡി​സ്ട്രി​ക്ട്​ 79 ടോ​സ്​​റ്റ്​​മാ​സ്​​റ്റേ​ഴ്​​സ്​ വാ​ർ​ഷി​ക സ​മ്മേ​ള​നം ‘സ​റ്റാ​ക് 2026’ സ​മാ​പി​ച്ചു; അ​ബ്​​ദു​ൽ അ​സീ​സ് അ​ൽ ഹാ​രി​ഥി വേ​ൾ​ഡ് ചാ​മ്പ്യ​ൻ​ഷി​പ്പി​ലേ​ക്ക്

text_fields
bookmark_border
ഡി​സ്ട്രി​ക്ട്​ 79 ടോ​സ്​​റ്റ്​​മാ​സ്​​റ്റേ​ഴ്​​സ്​ വാ​ർ​ഷി​ക സ​മ്മേ​ള​നം ‘സ​റ്റാ​ക് 2026’ സ​മാ​പി​ച്ചു; അ​ബ്​​ദു​ൽ അ​സീ​സ് അ​ൽ ഹാ​രി​ഥി വേ​ൾ​ഡ് ചാ​മ്പ്യ​ൻ​ഷി​പ്പി​ലേ​ക്ക്
cancel
camera_alt

ഡി​സ്ട്രി​ക്റ്റ്​ 79 ടോ​സ്​​റ്റ്​​മാ​സ്​​റ്റേ​ഴ്​​സ്​ വാ​ർ​ഷി​ക സ​മ്മേ​ള​നം ‘സ​റ്റാ​ക് 2026’ൽ ​നി​ന്ന്

ദ​മ്മാം: ടോ​സ്​​റ്റ്​​മാ​സ്​​റ്റേ​ഴ്​​സ്​ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ഡി​സ്ട്രി​ക്റ്റ്​ 79-​െൻ​റ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച സൗ​ദി അ​റേ​ബ്യ​ൻ ടോ​സ്​​റ്റ്​​മാ​സ്​​റ്റേ​ഴ്​​സ്​ വാ​ർ​ഷി​ക കോ​ൺ​ഫ​റ​ൻ​സ് (സ​റ്റാ​ക് 2026) റി​യാ​ദി​ലെ അ​ൽ യ​മാ​മ യൂ​നി​വേ​ഴ്​​സി​റ്റി​യി​ൽ സ​മാ​പി​ച്ചു. കോ​ൺ​ഫ​റ​ൻ​സ് ചെ​യ​ർ​മാ​ൻ ആ​ബി​ദ് ഖാ​െൻറ​യും സം​ഘാ​ട​ക സ​മി​തി​യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ര​ണ്ടു​ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ന്ന പ​രി​പാ​ടി​യി​ൽ സൗ​ദി​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നാ​യി 350-ല​ധി​കം പ്ര​തി​നി​ധി​ക​ളാ​ണ് പ​ങ്കെ​ടു​ത്ത​ത്.

ഇം​ഗ്ലീ​ഷ്, അ​റ​ബി​ക് ഭാ​ഷ​ക​ളി​ലെ പ്ര​സം​ഗ മ​ത്സ​ര​ങ്ങ​ൾ, വൈ​ജ്ഞാ​നി​ക സെ​ഷ​നു​ക​ൾ, ക​ലാ​പ​രി​പാ​ടി​ക​ൾ എ​ന്നി​വ സ​മ്മേ​ള​ന​ത്തി​ന് മാ​റ്റു​കൂ​ട്ടി. പ​ബ്ലി​ക് സ്പീ​ക്കി​ങ് ലോ​ക ചാ​മ്പ്യ​ൻ ധ​ന​ഞ്ജ​യ ഹെ​ട്ടി​യാ​ര​ച്ചി​യു​ടെ മു​ഖ്യ​പ്ര​ഭാ​ഷ​ണ​വും മേ​ഖ​ല​യി​ലെ പ്ര​മു​ഖ പ​രി​ശീ​ല​ക​രു​ടെ സാ​ന്നി​ധ്യ​വും വേ​ദി​യെ ശ്ര​ദ്ധേ​യ​മാ​ക്കി. കോ​ൺ​ഫ​റ​ൻ​സി​ലെ പ്ര​ധാ​ന മ​ത്സ​ര​യി​ന​മാ​യ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ സ്പീ​ച്ച് മ​ത്സ​ര​ത്തി​ൽ ഡി​വി​ഷ​ൻ ആ​റി​ൽ നി​ന്നു​ള്ള അ​ബ്​​ദു​ൽ അ​സീ​സ് അ​ൽ ഹാ​രി​ഥി ഒ​ന്നാം സ്ഥാ​നം നേ​ടി ജേ​താ​വാ​യി. വാ​ൻ​കൂ​വ​റി​ൽ ന​ട​ക്കു​ന്ന ലോ​ക ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ഡി​സ്ട്രി​ക്റ്റ്​ 79-നെ ​പ്ര​തി​നി​ധീ​ക​രി​ച്ച് റീ​ജി​യ​ൻ 11 സെ​മി​ഫൈ​ന​ലി​ൽ മ​ത്സ​രി​ക്കാ​ൻ ഇ​ദ്ദേ​ഹം യോ​ഗ്യ​ത നേ​ടി​യി​ട്ടു​ണ്ട്. ഈ ​വി​ഭാ​ഗ​ത്തി​ൽ മു​ഹ​മ്മ​ദ് ഖ​ലീ​ഫ ര​ണ്ടാം സ്ഥാ​ന​വും വി​ജ​യ് കു​മാ​ർ മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി.

ടോ​സ്​​റ്റ്​​മാ​സ്​​റ്റേ​ഴ്​​സ്​ ഗാ​വ​ലി​യേ​ഴ്സ് ഷോ​ക്കേ​സി​െൻറ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യി ഒ​രു സൗ​ദി വി​ദ്യാ​ർ​ഥി മ​ത്സ​രാ​ർ​ത്ഥി​യാ​യി പ​ങ്കെ​ടു​ത്ത​ത് ഇ​ത്ത​വ​ണ​ത്തെ സ​വി​ശേ​ഷ​ത​യാ​യി മാ​റി. പ​ത്തു​വ​യ​സ്സു​കാ​ര​നാ​യ നി​ഷാ​ർ റി​ദ അ​ൽ​ഖം​സീ​ൻ പ്രി​പ്പേ​ർ​ഡ് സ്പീ​ച്ച് വി​ഭാ​ഗ​ത്തി​ൽ ന​ട​ത്തി​യ മി​ക​ച്ച പ്ര​ക​ട​നം പ്ര​ത്യേ​ക പ്ര​ശം​സ പി​ടി​ച്ചു​പ​റ്റി.

ഗാ​വ​ലി​യേ​ഴ്സ് പ്രി​പ്പേ​ർ​ഡ് സ്പീ​ച്ച് മ​ത്സ​ര​ത്തി​ൽ സു​മ​യ്യ ഷി​ബി​ലി ല​ത്തീ​ഫ് ഒ​ന്നാം സ്ഥാ​ന​വും, അ​ക്ഷി​ത അ​രു​ൺ ര​ണ്ടാം സ്ഥാ​ന​വും, ആ​യി​ഷ സ​ന മൂ​ന്നാം സ്ഥാ​ന​വും നേ​ടി. ഗാ​വ​ലി​യേ​ഴ്സ് ടേ​ബി​ൾ ടോ​പ്പി​ക്സ് വി​ഭാ​ഗ​ത്തി​ൽ സാ​ൻ​വി​ക സെ​ന്തി​ൽ​കു​മാ​ർ ഒ​ന്നാം സ്ഥാ​ന​ത്തി​നും, അ​ഹ​മ്മ​ദ് അ​ബ്​​ദു​ല്ല ര​ണ്ടാം സ്ഥാ​ന​ത്തി​നും, റാ​ബി​യ വ​ഖാ​ർ മൂ​ന്നാം സ്ഥാ​ന​ത്തി​നും അ​ർ​ഹ​രാ​യി.

ഇ​വാ​ലു​വേ​ഷ​ൻ സ്പീ​ച്ച് വി​ഭാ​ഗ​ത്തി​ൽ ഹാ​ജ​ർ അ​ഷ്റ​ഫ് ഒ​ന്നാം സ്ഥാ​ന​വും, അ​ബ്​​ദു​ല്ല​ത്തീ​ഫ് അ​ൽ ബു​സ്താ​നി ര​ണ്ടാം സ്ഥാ​ന​വും, ക​മ​ല സ​ര​സ്വ​തി മൂ​ന്നാം സ്ഥാ​ന​വും നേ​ടി. ഹ്യൂ​മ​റ​സ് സ്പീ​ച്ച് വി​ഭാ​ഗ​ത്തി​ൽ അ​ബ്​​ദു​ല്ല ഫ​ല്ലാ​ത്ത ഒ​ന്നാ​മ​താ​യും, റി​തു സി​ൻ​ഹ ര​ണ്ടാ​മ​താ​യും, ര​ശ്മി ഷാ​ഹു​ൽ മൂ​ന്നാ​മ​താ​യും വി​ജ​യി​ക​ളാ​യി. ടേ​ബി​ൾ ടോ​പ്പി​ക്സ് മ​ത്സ​ര​ത്തി​ൽ ഹാ​ജ​ർ അ​ഷ്റ​ഫ് ഒ​ന്നാം സ്ഥാ​ന​വും, അ​ബ്​​ദു​ല്ല ഫ​ല്ലാ​ത്ത ര​ണ്ടാം സ്ഥാ​ന​വും, നെ​സാ​ർ അ​ൽ മു​മം​ത​ൻ മൂ​ന്നാം സ്ഥാ​ന​വും സ്വ​ന്ത​മാ​ക്കി.

ഡി​സ്ട്രി​ക്ട്​ ഡ​യ​റ​ക്ട​ർ മു​ഹ​മ്മ​ദ് അ​ഫ്ദ​ൽ ഷാ​ഹ​ർ, പ്രോ​ഗ്രാം ക്വാ​ളി​റ്റി ഡ​യ​റ​ക്ട​ർ അ​ല​ക്സ് ഫി​ലി​പ്പ്, ക്ല​ബ് ഗ്രോ​ത്ത് ഡ​യ​റ​ക്ട​ർ ന​ര​സിം​ഹ റാ​വു റ​മ്പ​ള്ളി എ​ന്നി​വ​ർ പ​രി​പാ​ടി​യി​ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

സ​മ്മേ​ള​ന​ത്തി​െൻറ വി​ജ​യ​ത്തി​നാ​യി ഇം​തി​യാ​സ് ഖാ​ൻ, നൂ​മാ​ൻ, സ​ഫ​യ​ർ മു​ഹ​മ്മ​ദ്, റു​വാ, ഷ​ഫ​റാ​സ്, സ​ജു ജോ​സ​ഫ്, മോ​ഹ​ൻ​ദാ​സ് എ​ന്നി​വ​ർ വി​വി​ധ വ​കു​പ്പു​ക​ളു​ടെ ചു​മ​ത​ല​ക​ൾ നി​യ​ന്ത്രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf NewsRiyadhToastmasters District 79Saudi Arabia
News Summary - District 79 Toastmasters Annual Conference ‘SATAC 2026’ concludes; Abdul Aziz Al Harithi heads to World Championship
Next Story