Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightജി​ദ്ദ ‘കേ​ര​ള...

ജി​ദ്ദ ‘കേ​ര​ള ഹൗ​സ്’​കൂ​ട്ടാ​യ്‌​മ ക്വി​സ് മ​ത്സ​ര​വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​ന​വി​ത​ര​ണം നി​ർ​വ​ഹി​ച്ചു

text_fields
bookmark_border
quiz competition winner
cancel
camera_alt

ജി​ദ്ദ 'കേ​ര​ള ഹൗ​സ്' കൂ​ട്ടാ​യ്‌​മ സം​ഘ​ടി​പ്പി​ച്ച ക്വി​സ് മ​ത്സ​ര​ത്തി​ൽ ഒ​ന്നാം സ്ഥാ​നം നേ​ടി​യ ശി​ഹാ​ബ് വേ​ങ്ങ​ര​ക്കു​ള്ള ഉ​പ​ഹാ​രം ഗാ​യ​ക​ൻ നൂ​ഹ് ബീ​മ പ​ള്ളി സ​മ്മാ​നി​ക്കു​ന്നു

ജി​ദ്ദ: പു​ണ്യ​ങ്ങ​ളു​ടെ പൂ​ക്കാ​ല​മാ​യ വി​ശു​ദ്ധ റ​മ​ദാ​നി​ൽ ക​ഴി​ഞ്ഞ ഒ​രു മാ​സ​ക്കാ​ല​മാ​യി മ​ല​യാ​ളി​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ കേ​ര​ള ഹൗ​സ് സം​ഘ​ടി​പ്പി​ച്ച ക്വി​സ് മ​ത്സ​ര​വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ച്ചു. റ​മ​ദാ​നി​ൽ ദി​നേ​ന ല​ഭി​ക്കു​ന്ന ശ​രി ഉ​ത്ത​ര​ത്തി​ൽ പോ​യൻ​റ് അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ച​ത്. ശി​ഹാ​ബ് വേ​ങ്ങ​ര, ഷി​ജു ഹാ​ഫി​സ് എ​ട​വ​ണ്ണ,നി​യാ​സ് പെ​രി​ന്ത​ൽ​മ​ണ്ണ എ​ന്നി​വ​ർ യ​ഥാ​ക്ര​മം ഒ​ന്ന്,ര​ണ്ട്,മൂ​ന്ന് സ്ഥാ​ന​ങ്ങ​ൾ നേ​ടി. ഖു​ർ​ആ​ൻ പാ​രാ​യ​ണ മ​ത്സ​ര​ത്തി​ൽ ശി​ഹാ​ബ് വേ​ങ്ങ​ര ഒ​ന്നാം സ​മ്മാ​നം നേ​ടി.

പ്രോ​ഗ്രാം ക​ൺ​വീ​ന​ർ ഷ​ഫീ​ക്ക് മേ​ലാ​റ്റൂ​ർ സ​മ്മാ​ന​ദാ​ന ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഈ​ദ് ആ​ഘോ​ഷ പ​രി​പാ​ടി ജാ​ലി​യാ​ത്ത് മ​ല​യാ​ളം വി​ഭാ​ഗം മേ​ധാ​വി​യി​രു​ന്ന അ​ബ്ദു​റ​ഹ്മാ​ൻ ഉ​മ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. സൗ​ഹൃ​ദ പൂ​ർ​ണ​മാ​യ കൂ​ട്ടാ​യ്മ​ക​ൾ പ​ര​സ്പ​രം സ്നേ​ഹ​വും സാ​ഹോ​ദ​ര്യ​വും കൂ​ട്ടി​യി​ണ​ക്കു​ന്ന​തി​നും അ​ടു​ത്ത​റി​യാ​നും സ്വ​ന്തം സു​ഹൃ​ത്തി​ന്റെ പ്ര​യാ​സ​ങ്ങ​ൾ​ക്കൊ​പ്പം ചേ​ർ​ന്ന് നി​ൽ​ക്കാ​ൻ ഉ​ത​കു​ന്ന​താ​യി​രി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ഓ​ർ​മി​പ്പി​ച്ചു. ക്വി​സ് മ​ത്സര വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന വി​ത​ര​ണം പ്ര​ശ​സ്ത ഗാ​യ​ക​ൻ നൂ​ഹ് ബീ​മ പ​ള്ളി​യും, അ​സിം​കോ ക​മ്പ​നി മാ​നേ​ജിങ്‌ ഡ​യ​റ​ക്ട​ർ ഷ​മീം താ​പ്പി, റ​ഫീ​ഖ് പ​ര​പ്പ​ന​ങ്ങാ​ടി എ​ന്നി​വ​രും നിർവഹിച്ചു. പ​രി​പാ​ടി​ക​ൾ​ക്ക് അ​ന​സ് മ​ണ്ണാ​ർ​ക്കാ​ട്, ഷി​ഹാ​സ്, അ​ഖി​ൽ ഫ്രാ​ൻ​സി​സ്, നി​സാ​ർ, സാ​ബി​ക്ക് കൂ​ട്ടി​ല​ങ്ങാ​ടി, എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Quiz CompetitionJeddah
News Summary - Distribution of prizes for Quiz Competition Winners
Next Story