ഒ.ഐ.സി.സി റിയാദ് റമദാൻ കിറ്റ് വിതരണം
text_fieldsഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി റമദാൻ കിറ്റ് വിതരണത്തിൽനിന്ന്
റിയാദ്: ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി മലബാർ ഗോൾഡുമായി സഹകരിച്ചു റമദാൻ കിറ്റ് വിതരണം നടത്തി. കഴിഞ്ഞ രണ്ടു വർഷമായി പൂട്ടിക്കിടക്കുന്ന റിയാദ് ഫർണിച്ചർ കമ്പനിയിൽ ജോലിയോ ശമ്പളമോ ഇല്ലാത്ത തൊഴിലാളികൾക്കാണ് കിറ്റുകൾ വിതരണം ചെയ്തത്.
കഴിഞ്ഞ വർഷവും ഒ.ഐ.സി.സി മലബാർ ഗോൾഡുമായി ചേർന്ന് കിറ്റുകൾ വിതരണം ചെയ്തിരുന്നു. ന്യൂ സനായയിലെ റിയാദ് ഫർണിച്ചർ ക്യാമ്പിൽ നടന്ന കിറ്റ് വിതരണത്തിന് സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് കുഞ്ഞി കുമ്പള നേതൃത്വം നൽകി.
ഭാരവാഹികളായ അബ്ദുല്ല വല്ലാഞ്ചിറ, ശിഹാബ് കൊട്ടുകാട്, സജി കായംകുളം, രഘുനാഥ് പറശ്ശിനിക്കടവ്, റസാഖ് പൂക്കോട്ടുംപാടം, നവാസ് വെള്ളിമാടുകുന്ന്, യഹ്യ കൊടുങ്ങല്ലൂർ, ഷാനവാസ് മുനമ്പത്ത്, ശഫീഖ് കിനാലൂർ, ബാലു കുട്ടൻ, സഫാദ് എന്നിവർ പങ്കെടുത്തു.

