നവോദയ അക്കാദമിക് എക്സലൻസ് അവാർഡ് വിതരണം
text_fieldsദമ്മാം: നവോദയ കേന്ദ്ര കമ്മിറ്റി സംഘടിപ്പിക്കുന്ന അക്കാദമിക് എക്സലൻസ് അവാർഡ് ജൂൺ ഒന്നിന് വിതരണം ചെയ്യും. കിഴക്കൻ പ്രവിശ്യയിലെ ഇന്ത്യൻ സ്കൂളുകളിൽനിന്ന് 2022-23 സി.ബി.എസ്.ഇ 12ാം ക്ലാസ് പരീക്ഷയിൽ ഉന്നത വിജയം നേടിയവരെയും പത്താം ക്ലാസിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയവരെയും പത്താം ക്ലാസിൽ മലയാളത്തിൽ ഏറ്റവും ഉയർന്ന മാർക്ക് നേടിയവരെയും ആദരിക്കും. ബഹ്റൈൻ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ സജി ജേക്കബ് ഉദ്ഘാടനം ചെയ്യും.
ദമ്മാം ഇന്റർനാഷനൽ ഇന്ത്യൻ സ്കൂൾ മാനേജിങ് കമ്മിറ്റി ചെയർമാൻ മുഅസ്സം ദാദൻ മുഖ്യാതിഥിയാവും. പ്രവിശ്യയിലെ വിദ്യാർഥികളുടെ വിദ്യാഭ്യാസ പുരോഗതിക്കു വേണ്ടി ദീർഘവീക്ഷണത്തോടു കൂടിയുള്ള വിവിധ പരിപാടികൾക്ക് നവോദയ നേതൃത്വം നൽകുന്നു.
പാഠ്യ-പാഠ്യേതര വിഷയങ്ങളിലെ താൽപര്യം വർധിപ്പിക്കാനും സർഗാത്മക അഭിരുചികളും അന്വേഷണ ത്വരയും പ്രോത്സാഹിപ്പിക്കാനുമായി നടത്തുന്ന വിവിധ പരിപാടികളുടെ തുടർച്ചയാണ് നവോദയ വർഷംതോറും നൽകിവരുന്ന എക്സലൻസ് അവാർഡ്. ഇതിൽ ഓരോ സ്കൂളിലെയും മികച്ച മാർക്ക് വാങ്ങിയ സംസ്ഥാന ഭേദമന്യേ ഇന്ത്യയിലെ കുട്ടികൾക്കാണ് ആദരം നൽകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

