കോട്ടക്കൽ മുനിസിപ്പൽ കെ.എം.സി.സി ചികിത്സാഫണ്ട് വിതരണം
text_fieldsജിദ്ദ കോട്ടക്കൽ മുനിസിപ്പൽ കെ.എം.സി.സിയുടെ ചികിത്സാ സഹായ ഫണ്ട് വിതരണ ഉദ്ഘാടനം പ്രഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ നിർവഹിക്കു
ജിദ്ദ: നിർധനരും നിരാലംബരുമായ നിത്യരോഗികൾക്ക് ജിദ്ദ കോട്ടക്കൽ മുനിസിപ്പൽ കെ.എം.സി.സി നൽകിവരുന്ന 'സ്നേഹ സാന്ത്വനം' ചികിത്സാസഹായ ഫണ്ടിെൻറ ആറാം വാർഷിക വിതരണ ഉദ്ഘാടനം ഡോ. ഹനീഷക്ക് നൽകി കോട്ടക്കൽ മണ്ഡലം എം.എൽ.എ പ്രഫ. ആബിദ് ഹുസൈൻ തങ്ങൾ നിർവഹിച്ചു.
പ്രവാസലോകത്തെ പ്രതിസന്ധികൾക്കിടയിലും കെ.എം.സി.സി പ്രവർത്തകർ നടത്തുന്ന ജീവകാര്യണ്യ പ്രവർത്തനങ്ങൾ ഏറെ ശ്ലാഘനീയവും അഭിനന്ദനാർഹവുമാണെന്ന് അദ്ദേഹം പറഞ്ഞു. ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി അബൂബക്കർ അരിമ്പ്ര മുഖ്യപ്രഭാഷണം നടത്തി.
കോട്ടക്കൽ മുനിസിപ്പൽ മുസ്ലിം ലീഗ് ഓഫിസിൽ നടന്ന ചടങ്ങിൽ ജിദ്ദ കോട്ടക്കൽ മുനിസിപ്പൽ കെ.എം.സി.സി പ്രസിഡന്റ് കെ.എം. മൂസഹാജി അധ്യക്ഷത വഹിച്ചു.
കോട്ടക്കൽ മുനിസിപ്പൽ ചെയർപേഴ്സൻ ബുഷ്റ ഷബീർ, വൈസ് ചെയർമാൻ പി.പി. ഉമർ, മുൻ ചെയർമാൻ കെ.കെ. നാസർ, കൗൺസിലർമാരായ റസാഖ് അലമ്പാട്ടിൽ, റംല ടീച്ചർ, മുഹമ്മദ് കാലൊടി, പി.പി. സലീം, ഇ.പി. റഫീഖ്, സഫീർ കറുത്തേടത്ത്, നുസൈബ അൻവർ, ഹസീന അഹമ്മദ്, മുനിസിപ്പൽ മുസ്ലിം ലീഗ് വർക്കിങ് പ്രസിഡന്റ് പി. ഉസ്മാൻ കുട്ടി, ജനറൽ സെക്രട്ടറി സാജിദ് മങ്ങാട്ടിൽ, ഖാസിം മൗലവി, യു.എ. ഷബീർ, സുലൈമാൻ പാറമ്മൽ, യൂത്ത് ലീഗ് പ്രസിഡന്റ് കെ.എം. ഖലീൽ, ജനറൽ സെക്രട്ടറി നാസർ തയ്യിൽ, വനിത ലീഗ് മണ്ഡലം പ്രസിഡന്റ് സുലൈഖാബി, പ്രവാസി ലീഗ് മണ്ഡലം പ്രസിഡന്റ് മൊയ്ദുപ്പ ഹാജി, മുഹമ്മദലി എരണിയൻ, മരക്കാർ, മജീദ് പരി, അഹ്മദ് കുട്ടി, ഷൗക്കത്ത് പൂക്കയിൽ തുടങ്ങിയവർ സംസാരിച്ചു.
സംസ്ഥാന സാംസ്കാരിക വകുപ്പ് യുവ കലാകാരന്മാർക്ക് ഏർപ്പെടുത്തിയ വജ്രജൂബിലി ഫെലോഷിപ് നേടിയ മഹ്റൂഫ് കോട്ടക്കലിനെ മുനിസിപ്പൽ കെ.എം.സി.സി ആദരിച്ചു.
മുൻ കെ.എം.സി.സി ഭാരവാഹികളായ ആലിത്തൊടി കുഞ്ഞിപ്പ ഹാജി സ്വാഗതവും അഷ്റഫ് മേലേതിൽ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

