റിയാദ് വനിത കെ.എം.സി.സി വിവാഹ ധനസഹായ വിതരണം കോഴിക്കോട് നടന്നു
text_fieldsകോഴിക്കോട് നടന്ന റിയാദ് വനിത കെ.എം.സി.സി വിവാഹ ധനസഹായ വിതരണം റിയാദ്
കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി കെ. മൊയ്തീൻ കോയ കടലുണ്ടി
പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡൻറ് കാസിം ചാലിയത്തിന് കൈമാറി ഉദ്ഘാടനം ചെയ്യുന്നു
റിയാദ്: കെ.എം.സി.സി റിയാദ് വനിത വിങ്ങിെൻറ ഏഴാം വാർഷികത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച വിവാഹ ധനസഹായ വിതരണം കോഴിക്കോട് ചാലിയത്ത് നടന്നു. ഏഴ് കുടുംബങ്ങളിലെ പാവപ്പെട്ട യുവതികളുടെ വിവാഹത്തിനാണ് ധനസഹായം നൽകുന്നത്. റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി കെ. മൊയ്തീൻ കോയ കടലുണ്ടി പഞ്ചായത്ത് മുസ്ലിംലീഗ് പ്രസിഡൻറ് കാസിം ചാലിയത്തിന് കൈമാറി ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ മുസ്ലിംലീഗ് പഞ്ചായത്ത് സെക്രട്ടറി സി.വി. ബാവ, മുൻ പഞ്ചായത്ത് വൈസ് പ്രസിഡൻറ് എം. മൂസക്കോയ, കടലുണ്ടി പഞ്ചായത്ത് വനിതലീഗ് നേതാക്കളായ എം. ഷഹര്‍ബാനു, സുഹ്റ കുപ്പേക്കാട്, കെ.സി. ബിച്ചിമോള്, ആയിശബീവി എന്നിവർ സംബന്ധിച്ചു. വനിത കെ.എം.സി.സി ജനറൽ സെക്രട്ടറി ജസീല മൂസയുടെ നേതൃത്വത്തിലാണ് ഫണ്ട് സമാഹരണം നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

