‘ഹാർമോണിയസ് കേരള’ പ്രവേശന ടിക്കറ്റ് വിതരണം മദീനയിലും സജീവം
text_fields'ഹാർമോണിയസ് കേരള' മെഗാഷോ പ്രവേശന ടിക്കറ്റ് വിതരണം ഹിദായത്ത് കോട്ടായിയിൽനിന്ന് ടിക്കറ്റ് സ്വീകരിച്ച് മഹ്ഫൂസ് കുന്ദമംഗലം ഉദ്ഘാടനം ചെയ്യുന്നു
മദീന: ‘ഗൾഫ് മാധ്യമം ഹാർമോണിയസ് കേരള’ പ്രവേശന ടിക്കറ്റ് വിതരണം മദീനയിലും സജീവമായി പുരോഗമിക്കുന്നു. മദീനയിലെ ടിക്കറ്റ് വിതരണ ഉദ്ഘാടനം ഫ്രൻഡ്സ് മദീന ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് സെക്രട്ടറി മഹ്ഫൂസ് കുന്ദമംഗലം നിർവഹിച്ചു. ക്ലബ്ബ് ഓഫിസിൽ നടന്ന ചടങ്ങിൽ ‘ഹാർമോണിയസ് കേരള മെഗാഷോ’ മദീന കോഓഡിനേറ്ററായ ഹിദായത്തുല്ല കോട്ടായിയിൽനിന്ന് ടിക്കറ്റ് സ്വീകരിച്ചാണ് അദ്ദേഹം ഉദ്ഘാടനം നിർവഹിച്ചത്.
അജ്മൽ മൂഴിക്കലിെൻറ നേതൃത്വത്തിൽ 18 വർഷത്തോളമായി മദീനയിലെ കലാ, സാംസ്കാരിക, കായിക മേഖലകളിൽ നിറസാന്നിധ്യമാണ് ഫ്രൻഡ്സ് മദീന ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ്. ഗൾഫ് മാധ്യമവും മീ ഫ്രണ്ട് ആപ്പും ജിദ്ദയിൽ ഫെബ്രുവരി 24 ന് സംഘടിപ്പിക്കുന്ന 'ഹാർമോണിയസ് കേരള' മെഗാ ഷോ പരിപാടി പ്രവാസി മലയാളികൾക്ക് ഏറെ ഹൃദ്യമായ അനുഭവം നൽകുമെന്നും പരിപാടിയിലേക്ക് ഫ്രൻഡ്സ് മദീന ക്ലബ്ബിലെ പരമാവധി അംഗങ്ങളെ പങ്കെടുപ്പിക്കുവാൻ ശ്രമിക്കുമെന്നും പ്രസിഡന്റ് അജ്മൽ മൂഴിക്കലും സെക്രട്ടറി മഹ്ഫൂസ് കുന്ദമംഗലവും അറിയിച്ചു.
ക്ലബ്ബ് വൈസ് പ്രസിഡൻ്റ് ഹനീഫ കുന്ദമംഗലം, ജോയിന്റ് സെക്രട്ടറി നിസാർ മേപ്പയൂർ, ട്രഷറർ ഫൈസൽ വടക്കൻ, എക്സിക്യുട്ടീവ് അംഗങ്ങളായ ഹാസിഫ്, റഷാദ്, മൂസ മമ്പാട് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. മദീനയിൽ വിശദ വിവരങ്ങൾക്കും ടിക്കറ്റിനും 053 381 8357, 050 253 2976 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണെന്ന് സംഘാടകർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

