Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകെ.​എം.​സി.​സി...

കെ.​എം.​സി.​സി റ​മ​ദാ​ന്‍ ഭ​ക്ഷ്യ കി​റ്റ് വി​ത​ര​ണം

text_fields
bookmark_border
കെ.​എം.​സി.​സി റ​മ​ദാ​ന്‍ ഭ​ക്ഷ്യ കി​റ്റ് വി​ത​ര​ണം
cancel
camera_alt

കെ.​എം.​സി.​സി കി​ഴ​ക്ക​ന്‍ പ്ര​വി​ശ്യ റ​മ​ദാ​ന്‍ ഭ​ക്ഷ്യ കി​റ്റ്​ വി​ത​ര​ണം മു​ഹ​മ്മ​ദ് കു​ട്ടി കോ​ഡൂ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

ദ​മ്മാം: കി​ഴ​ക്ക​ന്‍ പ്ര​വി​ശ്യ കെ.​എം.​സി.​സി പ്ര​വി​ശ്യ​യി​ലെ വി​വി​ധ സെ​ന്‍ട്ര​ല്‍ ക​മ്മി​റ്റി​ക​ള്‍ മു​ഖേ​ന ഭ​ക്ഷ്യ കി​റ്റു​ക​ള്‍ വി​ത​ര​ണം ചെ​യ്‌​തു. കോ​വി​ഡ് കാ​ല സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് പി​ന്തു​ണ ന​ല്‍കി മ​ല​ബാ​ര്‍ ഗോ​ള്‍ഡ്‌ ഗ്രൂ​പ് കൈ​മാ​റി​യ ഭ​ക്ഷ്യ വ​സ്‌​തു​ക്ക​ളാ​ണ് നൂ​റി​ലേ​റെ പേ​ർ​ക്ക് വി​ത​ര​ണം ചെ​യ്‌​ത​ത്‌.

ഖ​ഫ്‌​ജി, ജു​ബൈ​ല്‍, ഖ​ത്തീ​ഫ്, റ​ഹീ​മ, അ​ല്‍അ​ഹ്സ, ദ​മ്മാം, അ​ല്‍ഖോ​ബാ​ര്‍, തു​ഖ്ബ തു​ട​ങ്ങി​യ വി​വി​ധ കേ​ന്ദ്ര ക​മ്മി​റ്റി​ക​ളി​ലൂ​ടെ​യാ​ണ് കി​റ്റു​ക​ളെ​ത്തി​ച്ച​ത്. കി​റ്റ് വി​ത​ര​ണം സി​ദ്ദീ​ഖ് പാ​ണ്ടി​ക​ശാ​ല​ക്ക് കൈ​മാ​റി കി​ഴ​ക്ക​ന്‍ പ്ര​വി​ശ്യ പ്ര​സി​ഡ​ൻ​റ്​ മു​ഹ​മ്മ​ദ് കു​ട്ടി കോ​ഡൂ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്‌​തു.

പ്ര​വി​ശ്യ കെ.​എം.​സി.​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ആ​ലി​ക്കു​ട്ടി ഒ​ള​വ​ട്ടൂ​ര്‍, മാ​മു നി​സാ​ര്‍, സി​റാ​ജ് ആ​ലു​വ, മ​ല​ബാ​ര്‍ ഗോ​ള്‍ഡ്‌ റീ​ജ​ന​ല്‍ മാ​ര്‍ക്ക​റ്റി​ങ്​ എ​ക്സി​ക്യൂ​ട്ടി​വ് മു​ഹ​മ്മ​ദ് സി​യാ​ദ്, രാം​ദാ​സ് ഒ​ടു​ങ്ങാ​ട്ട് നെ​സ്‌​റ്റോ എ​ന്നി​വ​ര്‍ ച​ട​ങ്ങി​ല്‍ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KMCCRamadan food kits
Next Story