ദേവിക കലാക്ഷേത്ര ഡിപ്ലോമ സർട്ടിഫിക്കറ്റുകൾ വിതരണം
text_fieldsദേവിക കലാക്ഷേത്രത്തിൽ പഠനം പൂർത്തിയാക്കിയ കുട്ടികൾ ചടങ്ങിൽ മുഖ്യാതിഥികൾക്കും
അധ്യാപികക്കുമൊപ്പം
ദമ്മാം: നൃത്തവിദ്യാലയമായ ദേവിക കലാക്ഷേത്രയിൽനിന്ന് ഭരതനാട്യ പഠനം പൂർത്തിയാക്കിയ 21 കുട്ടികൾക്ക് കേന്ദ്ര സർക്കാരിന്റെ നീതി ആയോഗിന് കീഴിലുള്ള ഡിപ്ലോമ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. നൃത്താധ്യാപിക സൗമ്യ വിനോദിന്റെ നേതൃത്വത്തിൽ പതിറ്റാണ്ടുകളായി ദമ്മാം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ദേവികയിൽ പഠനം പൂർത്തിയാക്കിയ കുട്ടികൾക്ക് ആദ്യമായാണ് കേന്ദ്രസർക്കാരിന്റെ ഡിപ്ലോമ സർട്ടിഫിക്കറ്റ് ലഭിക്കുന്നത്.
‘സാക്ഷ്യം’ എന്ന പേരിൽ ദമ്മാം ഡൾമൻ റിസോർട്ടിൽ നടന്ന ചടങ്ങ് ഇന്ത്യൻ സ്കൂളുകളുടെ ഹയർ ബോർഡ് അംഗം അൻവർ സാദത്ത് ഉദ്ഘാടനം ചെയ്തു. മീനാക്ഷി മുരളീധരന്റെ പ്രാർഥന ഗാനത്തോടെ തുടക്കമായി. ചെറിയ കുട്ടികൾ മുതൽ വീട്ടമ്മമാർ വരെ അണിനിരന്ന 13ലധികം വിവിധ നൃത്ത നൃത്യങ്ങളാണ് അരങ്ങേറിയത്.
ഏക ഇലാഹിനെ സ്തുതിച്ചുള്ള നൃത്തശിൽപവും ഗണപതിസ്ത്രോത നൃത്യങ്ങളും ദ്രൗപതിയുടേയും ഹിഡുംബിയുടേയും കഥപറയുന്ന ഫ്യൂഷൻ ഡാൻസും ഉൾപ്പടെ കാഴ്ചക്കാരുടെ വൈവിധ്യങ്ങളെ ഇഷ്ടപ്പെടുത്താൻ അവിടെ അരങ്ങേറിയ കലകൾക്ക് സാധ്യമായി. പ്രശസ്ത അവതാരകനും മജീഷ്യനും പാചക വ്ലോഗറുമായ കലേഷ് (കല്ലു) പ്രധാന അവതാരകനായി. അദ്ദേഹം അവതരിപ്പിച്ച മാജിക് സദസിന് ഹരം പകർന്നു. തുടർന്ന് അദ്ദേഹം കുസൃതി ചോദ്യങ്ങളും സമ്മാനങ്ങളുമായി സദസിനെ കൈയ്യിലെടുത്തു. സപ്ത ശ്രീജിത്, നൗഷാദ് തഴവ എന്നിവർ വിവിധ ഘട്ടങ്ങളിൽ സഹ അവതാരകരായി. തന്റെ നൃത്ത സപര്യയിൽ ഏറ്റവും അഭിമാനകരമായ നിമിഷങ്ങൾക്കാണ് ഈ ചടങ്ങിലുടെ ഞാൻ സാക്ഷ്യം വഹിക്കുന്നതെന്ന് സൗമ്യ വിനോദ് പറഞ്ഞു. അൻവർ സാദത്ത് സർട്ടിഫിക്കറ്റുകളും കലേഷ് ഫലകങ്ങളും വിതരണം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

