ഒ.ഐ.സി.സി ആരോഗ്യ സഹായി പദ്ധതിയിലൂടെ വീൽചെയർ വിതരണം ചെയ്തു
text_fieldsഒ.ഐ.സി.സി ജിദ്ദ അടൂർ സർക്കാർ ജനറൽ ആശുപത്രിയിൽ സംഘടിപ്പിച്ച വീൽചെയർ വിതരണം അടൂർ പ്രകാശ് എം.പി ഉദ്ഘാടനം ചെയ്യുന്നു
ജിദ്ദ: ഒ.ഐ.സി.സിയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾ മഹത്തരമാണെന്നും കോവിഡ് കാലത്ത് ആരോഗ്യ സേവന മേഖലക്ക് പ്രവാസി സമൂഹം നൽകിയ സംഭാവനകൾ വിലമതിക്കാനാവാത്തതാണെന്നും മുൻ മന്ത്രിയും എം.പിയുമായ അടൂർ പ്രകാശ് പറഞ്ഞു.
ഒ.ഐ.സി.സി ജിദ്ദ വെസ്റ്റേൻ റീജനൽ കമ്മിറ്റി അടൂർ സർക്കാർ ജനറൽ ആശുപത്രിയിൽ സംഘടിപ്പിച്ച ആരോഗ്യ സഹായി പദ്ധതിയിലൂടെയുള്ള വീൽചെയറുകളുടെ വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിലെ ആരോഗ്യ മേഖലയെ ശക്തിപ്പെടുത്താൻ പൊതുസമൂഹം നൽകുന്ന പിന്തുണ വലുതാണെന്നും ഇത്തരത്തിലുള്ള സഹായവും സഹകരണവുമാണ് കേരളത്തിലെ ആരോഗ്യ സംരക്ഷണത്തിന് മുഖ്യതലമായി നിൽക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. റീജനൽ കമ്മിറ്റി ആദ്യഘട്ടമായി നൽകിയ അഞ്ചു വീൽചെയറുകൾ ആശുപത്രി സൂപ്രണ്ട് ഇൻ ചാർജ് ഡോ. മനോജ് കുമാർ ഏറ്റുവാങ്ങി. റീജനൽ കമ്മിറ്റി പ്രസിഡന്റ് കെ.ടി.എ. മുനീർ അധ്യക്ഷത വഹിച്ചു.
ഗ്ലോബൽ കമ്മിറ്റി ചെയർമാൻ കുമ്പളത്ത് ശങ്കരൻപിള്ള, മിഡിൽ ഈസ്റ്റ് ജനറൽ കൺവീനർ രാജു കല്ലുപുറം, റീജനൽ കമ്മിറ്റി ജനറൽ സെക്രട്ടറി നൗഷാദ് അടൂർ, ഒ.ഐ.സി.സി ശബരിമല സേവനകേന്ദ്ര കൺവീനർ അനിൽകുമാർ പത്തനംതിട്ട, രാജശേഖരൻ അഞ്ചൽ, സലാം പോരുവഴി, അംജത് അടൂർ എന്നിവർ സംസാരിച്ചു. തോപ്പിൽ ഗോപകുമാർ, എം.ജി. കണ്ണൻ, എഴംകുളം അജു, എസ്. ബിനു, പഴകുളം ശിവദാസൻ, മണ്ണടി പരമേശ്വരൻ, ആബിദ് ഷെഹീം, മുനിസിപ്പൽ കൗൺസിലർമാരായ ഡി. ശശികുമാർ, ഗോപു കരുവാറ്റ, മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ഷിബു ചിറക്കാരോട്ട്, തൗഫീഖ് രാജൻ, ചൂരക്കോട് ഉണ്ണികൃഷ്ണൻ, അരവിന്ദ് ചന്ദ്രശേഖർ, എബി തോമസ്, നിതീഷ് പന്നിവിഴ, ജയപ്രകാശ് തെങ്ങമം, അഖിൽ പന്നിവിഴ, നന്ദു ഹരി, ആശുപത്രി പി.ആർ.ഒ ഷൈനി, ബി.ബിജോയ് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

