തനിമ ഖുർആൻ പ്രശ്നോത്തരി വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു
text_fieldsതനിമ ഖുർആൻ പ്രശ്നോത്തരിയിൽ ഒന്നാം സ്ഥാനം നേടിയ നിഹാല നാസറിന് അബ്ദുറഹ്മാൻ പെരിങ്ങാടി സമ്മാനം നൽകുന്നു,
ജിദ്ദ: തനിമ വെസ്റ്റേൺ പ്രൊവിൻസ് ഖുർആനിലെ ‘അൽ മുംതഹിന’ അധ്യായത്തെ ആസ്പദമാക്കി റമദാനിൽ സംഘടിപ്പിച്ച പ്രശ്നോത്തരിയിലെ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ജിദ്ദ, മക്ക, മദീന, യാംബു, തബൂക്ക്, അസീർ തുടങ്ങിയ വിവിധ പ്രദേശങ്ങളിൽ നിന്നായി അഞ്ഞൂറിലധികം പേർ രണ്ട് ഘട്ടങ്ങളിലായി നടന്ന മത്സരത്തിൽ പങ്കെടുത്തു. ആവേശകരമായ മെഗാ ഫൈനലിൽ മാറ്റുരച്ച 14 പേരിൽ നിന്ന് ജിദ്ദയിലെ കണ്ണൂർ തലശ്ശേരി സ്വദേശിനി നിഹാല നാസർ ഒന്നാം സ്ഥാനം കരസ്ഥമാക്കി.
മക്കയിലെ പാലക്കാട് അലനല്ലൂർ സ്വദേശിനി ഫാത്തിമ മുന രണ്ടാം സ്ഥാനവും, പാലക്കാട് അലനല്ലൂർ സ്വദേശി തന്നെയായ അനീസുൽ ഇസ്ലാം മൂന്നാം സ്ഥാനവും നേടി. ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യാ പ്രതിനിധി സഭാംഗം അബ്ദുറഹ്മാൻ പെരിങ്ങാടി, തനിമ കേന്ദ്ര പ്രസിഡൻറ് നജ്മുദ്ദീൻ അമ്പലങ്ങാടൻ, തനിമ കേന്ദ്ര ഖുർആൻ സ്റ്റഡി സെൻറർ കോഓഡിനേറ്റർ മുഹമ്മദലി പട്ടാമ്പി എന്നിവർ വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു.
ഫൈനൽ മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച 14 പേർക്കും ചടങ്ങിൽ മെമേൻറാകൾ നൽകി ആദരിച്ചു. സമ്മാനവിതരണത്തോടനുബന്ധിച്ച് നടന്ന ഖുർആൻ പഠിതാക്കളുടെ കുടുംബ സംഗമത്തിൽ അബ്ദുറഹ്മാൻ പെരിങ്ങാടി മുഖ്യപ്രഭാഷണം നടത്തി. അബ്ദുസ്സലാം ഖുർആൻ പാരായണം നിർവഹിച്ചു. മുഹമ്മദലി പട്ടാമ്പി സ്വാഗതവും കേന്ദ്ര കൂടിയാലോചന സമിതി അംഗം എസ്.എം. നൗഷാദ് സമാപന പ്രസംഗവും നടത്തി. പ്രശ്നോത്തരി കോഓഡിനേറ്റർ ടി.പി. ഷറഫുദ്ദീൻ പരിപാടികൾ നിയന്ത്രിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

