ക്വിസ് മത്സര വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു
text_fieldsപ്രവാസി വെൽഫെയർ അൽഖോബാർ റീജനൽ കമ്മിറ്റി ക്വിസ് മത്സര വിജയിക്ക് നവീൻ കുമാർ സമ്മാന വിതരണം നിർവഹിക്കുന്നു
വിതരണം നിർവഹിക്കുന്നു
വിതരണം നിർവഹിക്കുന്നു
അൽ ഖോബാർ: പ്രവാസി വെൽഫെയർ ഖോബാർ റീജനൽ കമ്മിറ്റി റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ച് നടത്തിയ പ്രശ്നോത്തരിയിൽ വിജയികളായവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ഇരുന്നൂറിലധികം പേർ പ്രശ്നോത്തരിയിൽ പങ്കെടുത്തു. റീജനൽ പ്രസിഡൻറ് കെ.എം. സാബിക് അധ്യക്ഷത വഹിച്ചു. മനീഷ, ഉമ്മു സുലൈം, പ്രിജിത് ഗോപിനാഥ്, സി. കോയ, പി.വി. ശിൽപ, നുമാൻ, ആമിന ഷിറിൻ, ശഹല, ജെയ്സൺ ഡേവിസ്, അലീനശഫീർ എന്നിവർ സമ്മാനങ്ങൾ ഏറ്റുവാങ്ങി. ഫൗസിയ മൊയ്തീൻ അവതാരകയായിരുന്നു. ജുവൈരിയ ഹംസ, ആരിഫ ബക്കർ, ആരിഫ നജ്മു, നവീൻ കുമാർ, ഖലീൽ റഹ്മാൻ, ഹാരിസ്, പി.ടി. അഷ്റഫ്, സിയാദ്, പർവേസ് മുഹമ്മദ് എന്നിവർ സമ്മാനങ്ങൾ കൈമാറി. ആരിഫലി, അൻവർ സലീം, ഇല്യാസ്, ഫൗസിയ, താഹിറ ഷജീർ, ആരിഫ ബക്കർ, ജൂബി ഹംസ എന്നിവർ പരിപാടി നിയന്ത്രിച്ചു. ഷജീർ തൂണേരി സ്വാഗതം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

