'കൈത്താങ്ങ് ' കോവിഡ് സുരക്ഷാ കിറ്റുകൾ വിതരണം ചെയ്തു
text_fieldsകൈത്താങ്ങ് കോവിഡ് സുരക്ഷാകിറ്റുകളുടെ വിതരണം
ദമ്മാം: ഗൾഫ് കേന്ദ്രമായി പ്രവർത്തിക്കുന്ന 'കൈത്താങ്ങ്' നന്മക്കൂട്ടം തങ്ങളുടെ നാട്ടിൻ പുറത്തെ 250ൽ പരം വീടുകളിലേക്ക് കോവിഡ് സുരക്ഷ സാധനങ്ങൾ അടങ്ങിയ കിറ്റ് വിതരണം ചെയ്തു. പദ്ധതിയുടെ ഔദ്യേഗിക ഉദ്ഘാടനം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഒഞ്ചിയം ഗ്രാമപഞ്ചായത്ത് 14ാം വാർഡ് അംഗം യു.എം. സുരേന്ദ്രൻ നിർവഹിച്ചു.
പ്രദേശവാസികൾക്കായി ബ്ലഡ് പ്രഷർ, ഷുഗർ, ഓക്സിജൻ െലവൽ, ശരീര ഊഷ്മാവ് പരിശോധന സൗകര്യങ്ങൾ ഉൾപ്പെടെ ഒരുക്കി കൊണ്ടുള്ള മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു.
കൈത്താങ്ങ് രക്ഷാധികാരി പി.പി. രാഘവൻ അധ്യക്ഷതവഹിച്ചു. ശശി വള്ളികാട്, ജനാർദനൻ, തൊരായി ബാബു എന്നിവർ സംസാരിച്ചു. ട്രഷറർ പി.പി. ഷിബു സ്വാഗതവും പ്രോഗ്രാം കൺവീനർ ടി.പി. വിനു നന്ദിയും പറഞ്ഞു.
പ്രദേശത്തെ ഒരുപറ്റം പ്രവാസികളുടെയും നാട്ടിലെ സുഹൃത്തുക്കളുടെയും ജീവകാരുണ്യ പ്രവർത്തങ്ങൾ മാത്രം ലക്ഷ്യം വെച്ചുള്ള കൂട്ടായ്മയാണ് 'കൈത്താങ്ങ്' നന്മക്കൂട്ടം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

