അക്കാദമിക് എക്സലൻസ് പുരസ്കാരങ്ങള്‍ വിതരണം ചെയ്തു
text_fieldsസൗദി കിഴക്കൻ പ്രവിശ്യ ബേപ്പൂർ മണ്ഡലം കെ.എം.സി.സി സംഘടിപ്പിച്ച അക്കാദമിക് എക്സലന്‍സ് പുരസ്കാര വിതരണം
ദമ്മാം: സൗദി കിഴക്കൻ പ്രവിശ്യ ബേപ്പൂർ മണ്ഡലം കെ.എം.സി.സി (ദമ്മാം) അംഗങ്ങളുടെ മക്കളില്‍ 2020 വർഷത്തെ പ്ലസ്ടു, 10ാം ക്ലാസ്, എൽ.എസ്.എസ് പരീക്ഷകളില്‍ ഉന്നത വിജയം കൈവരിച്ചവര്‍ക്കുള്ള അക്കാദമിക് എക്സ്ലന്‍സ് അവാര്‍ഡുകള്‍ സമ്മാനിച്ചു.
നാട്ടിലും ദമ്മാമിലുമായി നടന്ന ചടങ്ങുകളില്‍ 15ഒാളം കുട്ടികള്‍ക്കാണ് പുരസ്കാരങ്ങള്‍ സമ്മാനിച്ചത്. ഫറോക്ക് കരുവന്തിരുത്തി ശിഹാബ് തങ്ങള്‍ സ്മാരക സൗധത്തില്‍ നടന്ന ചടങ്ങില്‍ ട്രഷറര്‍ ഹസ്സന്‍കോയ ചാലിയം അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡൻറ് അബ്ദുല്‍ സലാം ബേപ്പൂര്‍ ഉദ്ഘാടനം ചെയ്തു. ഫറോക്ക് മുനിസിപ്പല്‍ 37ാം ഡിവിഷന് കൗണ്‍സിലര്‍ അബ്ദുല്‍ സലാം മുഖ്യപ്രഭാഷണം നിർവഹിച്ചു.
സലാം ബേപ്പൂര്‍, ഹസ്സന്‍കോയ ചാലിയം, നൗഷാദ് മണക്കാത്ത്, ഖാലിദ് ചാലിയം, നാസര്‍ പേട്ട, ജാഫര്‍ പാറക്കല്‍ എന്നിവര്‍ പുരസ്കാരങ്ങള്‍ സമ്മാനിച്ചു.ദമ്മാമില്‍ നടന്ന ചടങ്ങില്‍ പ്രസിഡൻറ് ഷബീര്‍ രാമനാട്ടുകര പുരസ്കാരം സമ്മാനിച്ചു. പ്രവിശ്യ സെക്രട്ടറി മാമു നിസാര്‍, സെക്രട്ടറി മുജീബ് റഹ്മാന് ചുങ്കം എന്നിവര്‍ സംബന്ധിച്ചു. നബീല്‍ മണക്കാത്ത് ഖിറാഅത്ത് നടത്തി. നൗഷാദ് ചാലിയം സ്വാഗതവും ഫൈസല്‍ കരുവന്തിരുത്തി നന്ദിയും പറഞ്ഞു.

