Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഅ​മേ​രി​ക്ക​യു​ടെ...

അ​മേ​രി​ക്ക​യു​ടെ വീ​റ്റോ​യി​ൽ അ​തൃ​പ്​​തി

text_fields
bookmark_border
അ​മേ​രി​ക്ക​യു​ടെ വീ​റ്റോ​യി​ൽ അ​തൃ​പ്​​തി
cancel
camera_alt

വാ​ഷി​ങ്ട​ണി​ൽ യു.​എ​സ്​ സ്​​റ്റേ​റ്റ്​ സെ​ക്ര​ട്ട​റി ആ​ന്റ​ണി ബ്ലി​ങ്ക​നു​മാ​യി അ​റ​ബ്, ഇ​സ്​​ലാ​മി​ക്​ മ​ന്ത്രി​ത​ല സ​മി​തി കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തി​യ​പ്പോ​ൾ

ജി​ദ്ദ: ഗ​സ്സ​യി​ൽ വെ​ടി​നി​ർ​ത്ത​ൽ ആ​വ​ശ്യ​പ്പെ​ട്ട യു.​എ​ൻ ര​ക്ഷാ​സ​മി​തി പ്ര​മേ​യ​ത്തെ ത​ട​ഞ്ഞ അ​മേ​രി​ക്ക​യു​ടെ വീ​റ്റോ ഉ​പ​യോ​ഗ​ത്തി​ൽ അ​റ​ബ്, ഇ​സ്​​ലാ​മി​ക്​ മ​ന്ത്രി​ത​ല സ​മി​ത അ​തൃ​പ്തി പ്ര​ക​ടി​പ്പി​ച്ചു. വാ​ഷി​ങ്ട​ണി​ൽ യു.​എ​സ്​ സ്റ്റേ​റ്റ്​ സെ​ക്ര​ട്ട​റി ആ​ന്‍റ​ണി ബ്ലി​ങ്ക​നു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യി​ലാ​ണ് അ​തൃ​പ്​​തി​യും പ്ര​തി​ഷേ​ധ​വും തു​റ​ന്നു​പ്ര​ക​ടി​പ്പി​ച്ച​ത്. ഉ​ട​ൻ വെ​ടി​നി​ർ​ത്ത​ലി​ന് ആ​ഹ്വാ​നം ചെ​യ്യു​ന്ന ക​ര​ട് പ്ര​മേ​യ​ത്തി​നെ​തി​രെ ര​ക്ഷാ​സ​മി​തി​യി​ൽ വീ​റ്റോ പ്ര​യോ​ഗി​ച്ച​ത്​ നി​രാ​ശ​ജ​ന​ക​വും പ്ര​തി​ഷേ​ധാ​ർ​ഹ​വു​മാ​ണെ​ന്ന്​ സൗ​ദി വി​ദേ​ശ​കാ​ര്യ മ​ന്ത്രി അ​മീ​ർ ഫൈ​സ​ൽ ബി​ൻ ഫ​ർ​ഹാ​​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള മ​ന്ത്രി​ത​ല സ​മി​തി തു​റ​ന്ന​ടി​ച്ചു. ഇ​സ്രാ​യേ​ലി​നെ അ​ടി​യ​ന്ത​ര വെ​ടി​നി​ർ​ത്ത​ലി​ന്​ പ്രേ​രി​പ്പി​ക്കാ​ൻ ന​ട​പ​ടി​ക​ൾ കൈ​ക്കൊ​ള്ളാ​നും അ​തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്തം ഏ​റ്റെ​ടു​ക്കാ​നും അ​മേ​രി​ക്ക​യോ​ട്​ സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടു.

മാ​നു​ഷി​ക കാ​ര​ണ​ങ്ങ​ളാ​ൽ ഗ​സ്സ​യി​ൽ അ​ടി​യ​ന്ത​ര വെ​ടി​നി​ർ​ത്ത​ൽ ന​ട​പ്പാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ബ്ലി​ങ്ക​നോ​ട്​ സ​മി​തി​യം​ഗ​ങ്ങ​ൾ ആ​വ​ർ​ത്തി​ച്ച്​ ആ​വ​ശ്യ​പ്പെ​ട്ടു. ഫ​ല​സ്തീ​ൻ ജ​ന​ത​ക്കെ​തി​രെ ഇ​സ്രാ​യേ​ൽ തു​ട​രു​ന്ന ആ​ക്ര​മ​ണ​ത്തെ ശ​ക്ത​മാ​യി അ​പ​ല​പി​ക്കു​ന്നു. അ​ടി​യ​ന്ത​ര​വും സ​മ്പൂ​ർ​ണ​വു​മാ​യ വെ​ടി​നി​ർ​ത്ത​ൽ എ​ന്ന ആ​വ​ശ്യം ആ​വ​ർ​ത്തി​ക്കു​ന്നു. സാ​ധാ​ര​ണ​ക്കാ​രു​ടെ സം​ര​ക്ഷ​ണം ഉ​റ​പ്പാ​ക്ക​ണം. ഇ​സ്രാ​യേ​ൽ ന​ട​പ്പാ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന എ​ല്ലാ നി​ർ​ബ​ന്ധി​ത കു​ടി​യൊ​ഴി​പ്പി​ക്ക​ൽ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​യും പൂ​ർ​ണ​മാ​യും നി​രാ​ക​രി​ക്കു​ന്നു. ഫ​ല​സ്​​തീ​ൻ വി​ഷ​യ​ത്തി​ൽ എ​ല്ലാ ത​ല​ങ്ങ​ളി​ലും അ​ന്താ​രാ​ഷ്​​ട്ര നി​യ​മ​ങ്ങ​ളും അ​ന്താ​രാ​ഷ്​​ട്ര മാ​നു​ഷി​ക നി​യ​മ​ങ്ങ​ളും പാ​ലി​ക്കേ​ണ്ട​തു​ണ്ടെ​ന്നും സ​മി​തി അം​ഗ​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:GazaCeasefireVetoAmerica
News Summary - Dissatisfaction-America-veto
Next Story