രാഹുൽ ഗാന്ധിയുടെ അയോഗ്യത: മദീന ഒ.ഐ.സി.സിയുടെ പ്രതിഷേധ സംഗമം
text_fieldsരാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിൽ പ്രതിഷേധിച്ച് മദീന ഒ.ഐ.സി.സി സംഘടിപ്പിച്ച
പ്രതിഷേധ സംഗമം
മദീന: പുൽവാമയിൽ ഇന്ത്യൻ ജവാന്മാരുടെ ജീവൻ നഷ്ടപ്പെട്ടതിനെക്കുറിച്ചുള്ള അന്നത്തെ കശ്മീർ ഗവർണറുടെ വെളിപ്പെടുത്തലിന്റെ സത്യാവസ്ഥ പ്രധാനമന്ത്രി രാജ്യത്തോട് വെളിപ്പെടുത്തണമെന്ന് ഒ.ഐ.സി.സി സൗദി വെസ്റ്റേൺ റീജനൽ കമ്മിറ്റി പ്രസിഡൻറ് കെ.ടി.എ. മുനീർ പറഞ്ഞു. രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിൽ പ്രതിഷേധിച്ച് മദീന ഒ.ഐ.സി.സി സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രസിഡന്റ് ഹമീദ് പെരുംപറമ്പിൽ അധ്യക്ഷത വഹിച്ചു. മജീദ് ചെറുവാടി, ഗഫൂർ പട്ടാമ്പി (കെ.എം.സി.സി), മാഹിൻ മൗലവി (മദീന ഹജ്ജ് വെൽഫെയർ മുൻ പ്രസിഡൻറ്), കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് അംഗം മജീദ് ചെറുവാടി, ബഷീർ പുൽപള്ളി, നൗഷാദ് കണിയാപുരം, ഷാജി ആദിക്കാട്ടുകുളങ്ങര, നജീബ് പത്തനംതിട്ട, ഹിഫ്സു റഹ്മാൻ, തസ്ലീം കൊല്ലം, ഹനീഫ അങ്ങാടിപ്പുറം, റാഫി വി.കെ. പാണ്ടിക്കടവ്, ആദിൽ ചടയമംഗലം തുടങ്ങിയവർ സംസാരിച്ചു. ജനറൽ സെകട്ടറി മുജീബ് ചെനാത്ത് സ്വാഗതവും ഫൈസൽ അഞ്ചൽ നന്ദിയും പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

