Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightജോലിക്കിടയിലെ തർക്കം:...

ജോലിക്കിടയിലെ തർക്കം: മലയാളി സെയിൽസ്​മാൻ കുത്തേറ്റ്​ മരിച്ചു

text_fields
bookmark_border
sanal kollam
cancel
camera_alt

കൊല്ലപ്പെട്ട സനൽ

ദമ്മാം: സൗദിയിലെ പ്രമുഖ കമ്പനിയിലെ രണ്ട്​ ജോലിക്കാർ തമ്മിലുള്ള വാക്ക്​ തർക്കം കത്തിക്കുത്തായി മാറി മലയാളി സെയിൽസ്​മാൻ കൊല്ലപ്പെട്ടു. പാൽവിതരണ വാനിലെ സെയിൽസ്​മാനായ കൊല്ലം, ഇത്തിക്ക​ര സ്വദേശി സനൽ (35) ആണ്​ കൊല്ലപ്പെട്ടത്​. കൂടെയുണ്ടായിരുന്ന സഹായി ഘാന സ്വദേശിയുടെ കു​േത്തറ്റാണ്​ സനൽ മരിച്ചതെന്ന്​ കരുതുന്നു. കിഴക്കൻ പ്രവിശ്യയിലെ അൽഅഹ്​സയിൽ ജബൽ ഷോബക്കടുത്ത്​ ഇന്ന്​ ഉച്ചയോടെയായിരുന്നു സംഭവം.

കഴുത്തറുക്കപ്പെട്ട നിലയിൽ ഘാന സ്വദേശി ഗുരുതരാവസ്ഥയിലാണ്​. പൊതുവെ പരുക്കൻ പ്രകൃതക്കാരനായ ഘാന സ്വദേശിയെ അധികമാരും ജോലിക്കായി കൂടെ കൂട്ടാറില്ലായിരുന്നുവെന്ന്​ സനലി​െൻറ സുഹൃത്തുക്കൽ പറയുന്നു. നിലവിലെ പ്രത്യേക സാഹചര്യത്തിൽ ഇയാളെ ഒപ്പം ജോലിക്ക്​ കൂട്ടാൻ സനൽ നിർബന്ധിതനാവുകയായിരുന്നത്രേ.

ഷോബയിലെ ഒരു ബഖാലയിൽ എത്തിയപ്പോഴും ഇവർ തമ്മിൽ തർക്കം നടന്നിരുന്നതായി അവിടുത്തെ ജീവനക്കാരൻ പറഞ്ഞു. ഇൗ തർക്കം മുർച്​ഛിച്ചതാകാം കൊലപാതകത്തിൽ കലാശിച്ചത്​. ജോലിക്കിടയിൽ വഴിയരികിലാണ്​ സംഭവം നടന്നത്​. പോലീസെത്തി നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം മോർച്ചറിയിലേക്ക്​ മാറ്റിയിട്ടുണ്ട്​. ആറ്​ വർഷമായി സൗദിയിൽ പ്രവസിയായ സനലിന്​ നാട്ടിൽ അമ്മയും, പെങ്ങളുമുണ്ട്​​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:knife attackpravasi malayalee
News Summary - Dispute at work: Malayalee sales man stabbed to death in Dammam
Next Story