Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഡി​സ്പാ​ക്കും ക​രി​യ​ർ...

ഡി​സ്പാ​ക്കും ക​രി​യ​ർ ഗൈ​ഡ​ൻ​സ് സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
ഡി​സ്പാ​ക്കും ക​രി​യ​ർ ഗൈ​ഡ​ൻ​സ് സം​ഘ​ടി​പ്പി​ച്ചു
cancel
camera_alt

ഡി​സ്പാ​ക്ക്, സി​ജി​യു​മാ​യി സ​ഹ​ക​രി​ച്ച് സം​ഘ​ടി​പ്പി​ച്ച ക​രി​യ​ർ ഗൈ​ഡ​ൻ​സ് പ​രി​പാ​ടി

ദ​മ്മാം: ദ​മ്മാം ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ഇ​ന്ത്യ​ൻ സ്ക്കൂ​ളി​ലെ ര​ക്ഷി​താ​ക്ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ 'ഡി​സ്പാ​ക്ക്', 'സി​ജി' ദ​മ്മാം ചാ​പ്റ്റ​റു​മാ​യി സ​ഹ​ക​രി​ച്ച് ക​രി​യ​ർ ഗൈ​ഡ​ൻ​സ് സം​ഘ​ടി​പ്പി​ച്ചു. ലോ​ക കേ​ര​ള​സ​ഭ അം​ഗം ആ​ൽ​ബി​ൻ ജോ​സ​ഫ് വെ​ബി​നാ​ർ ഉ​ദ്​​ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും ആ​ക​ർ​ഷ​ക​മാ​യി ജോ​ലി സി​വി​ൽ സ​ർ​വി​സ് ആ​ണെ​ന്നും അ​തി​ലേ​ക്ക് എ​ത്തി​പ്പെ​ടാ​നും ക​ട​മ്പ​ക​ൾ ക​ട​ക്കാ​നും കു​ട്ടി​ക​ൾ എ​ടു​ക്കേ​ണ്ട മു​ൻ​ക​രു​ത​ലു​ക​ളെ​ന്തൊ​ക്കെ എ​ന്നും വി​ശ​ദീ​ക​രി​ച്ചു. അ​വ​രെ പ്രാ​പ്ത​രാ​ക്കാ​നു​ത​കു​ന്ന ഇ​ത്ത​രം പ​രി​പാ​ടി​ക​ൾ ശ്ലാ​ഘ​നീ​യ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കോ​വി​ഡാ​ന​ന്ത​ര കാ​ല​ത്ത് അ​ഗ്ര​ഹി​ച്ച ക​രി​യ​റു​ക​ളി​ൽ എ​ങ്ങ​നെ എ​ത്തി​പ്പെ​ടാം എ​ന്ന ആ​കാം​ക്ഷ​യി​ലാ​ണ് ഭൂ​രി​ഭാ​ഗം കു​ട്ടി​ക​ളും. എ​ക്സി​ക്യു​ട്ടീ​വ് ജോ​ലി​ക​ളി​ലെ ഏ​റ്റ​വും കാ​ത​ലാ​യ ജോ​ലി സി​വി​ൽ സ​ർ​വി​സ് ത​ന്നെ​യാ​ണ്.

രാ​ഷ്​​ട്ര പു​ന​ർ​നി​ർ​മാ​ണ​ത്തി​ൽ സി​വി​ൽ സ​ർ​വി​സി​നോ​ളം പ​ങ്കു​വ​ഹി​ക്കു​ന്ന വേ​റെ പ്ര​ഫ​ഷ​ൻ ഇ​ല്ല. നി​ർ​ഭാ​ഗ്യ​വ​ശാ​ൽ ഗ​ൾ​ഫ് മേ​ഖ​ല​യി​ലെ കു​ട്ടി​ക​ൾ​ക്ക് ഗു​ണ​പ​ര​മാ​യ പ​രി​ശീ​ല​നം വേ​ണ്ട​ത്ര ല​ഭി​ക്കാ​തെ പോ​കു​ന്ന​ത് കൊ​ണ്ടാ​ണ് ഇ​വി​ടു​ത്തെ കു​ട്ടി​ക​ൾ ആ ​മേ​ഖ​ല​ക​ളി​ൽ എ​ത്തി​പ്പെ​ടാ​തെ പോ​കു​ന്ന​ത്. 2030 ആ​കു​മ്പേ​ഴേ​ക്കും നി​ല​വി​ൽ നി​ല​നി​ൽ​ക്കു​ന്ന 30ശ​ത​മാ​നം ജോ​ലി​ക​ളും യ​ന്ത്ര​വ​ൽ​ക്ക​രി​ക്ക​പ്പെ​ടും എ​ന്നാ​ണ് പ​റ​യ​പ്പെ​ടു​ന്ന​ത്.

അ​വി​ടെ​യാ​ണ് നൂ​ത​ന ടെ​ക്നോ​ള​ജി​ക​ൾ ഉ​ൾ​ക്കൊ​ള്ളു​ന്ന കോ​ഴ്സു​ക​ളെ കു​റി​ച്ചു​ള്ള അ​റി​വ്​ അ​നി​വാ​ര്യ​മാ​യി വ​രു​ന്ന​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. അ​ഡ്വ. കെ.​കെ. ഇ​സ്സു​ദീ​ൻ, കെ.​എം. മു​ജീ​ബു​ല്ല, പി.​ടി. ഫി​റോ​സ് എ​ന്നി​വ​രാ​ണ് ക്ലാ​സു​ക​ൾ നി​യ​ന്ത്രി​ച്ച​ത്. സി​ജി ചീ​ഫ് കോ​ഒാ​ഡി​നേ​റ്റ​ർ റ​ഷീ​ദ് ഉ​മ​ർ മോ​ഡ​റേ​റ്റ​റാ​യി​രു​ന്നു. ദ​മ്മാം ചാ​പ്റ്റ​ർ ചെ​യ​ർ​മാ​ൻ ന​ജീ​ബ് എ​ര​ഞ്ഞി​ക്ക​ൽ സം​സാ​രി​ച്ചു.

ഡി​സ്പാ​ക്ക് പ്ര​സി​ഡ​ൻ​റ്​ സി.​കെ. ഷ​ഫീ​ക്ക് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഷ​ഫ് ആ​ലു​വ സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ ഷ​മീം ക​ട്ടാ​ക്ക​ട ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:career guidancegulf newssaudi newsDiSpak
Next Story