‘ദിശ യോഗ മീറ്റ്’ ഇന്ന് റിയാദിൽ
text_fields‘ദിശ യോഗ മീറ്റ് 2025’ സംഘാടകർ വാർത്തസമ്മേളനം നടത്തുന്നു
റിയാദ്: 11ാമത് അന്താരാഷ്ട്ര യോഗദിനാചരണത്തിന്റെ ഭാഗമായി ദിശ സാംസ്കാരിക വേദി സെൻട്രൽ പ്രൊവിൻസ് കമ്മിറ്റി സംഘടിപ്പിക്കുന്ന ‘ദിശ യോഗ മീറ്റ് 2025’ വെള്ളിയാഴ്ച വൈകീട്ട് റിയാദ് മലസിലെ ലുലു ഹൈപ്പർമാർക്കറ്റ് റൂഫ് അരീനയിൽ നടക്കും. യു.എൻ അംഗീകരിച്ച ഇന്റർനാഷനൽ യോഗ പ്രോട്ടോക്കോൾ അനുസരിച്ച് വിവിധ രാജ്യക്കാരായ 2,000 ത്തോളം പേർ പങ്കെടുക്കുന്ന യോഗ പ്രദർശനമാണ് പ്രധാന ആകർഷണമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
യോഗ പ്രധാന പ്രമേയമായി വിവിധ സംസ്ഥാനങ്ങളെ പ്രതിനിധീകരിച്ചുള്ള നൃത്തപരിപാടിയും അരങ്ങേറും. യോഗ മീറ്റ് ഇന്ത്യൻ എംബസി കമ്യൂണിറ്റി വിഭാഗം കോൺസുലർ വൈ. സാബിർ ഉദ്ഘാടനം ചെയ്യും. ദിശ സൗദി നാഷനൽ പ്രസിഡൻറ് കെ.എം. കനകലാൽ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ നേപ്പാൾ അംബാസഡർ ഡോ. നരേഷ് ബിക്രം ധക്കൽ, ശ്രീലങ്കൻ അംബാസഡർ ഒ.എൽ. അമീർ അജ്വാദ്, യു.എൻ ടൂറിസം ഹെഡ് ഓഫ് കമ്യൂണിക്കേഷൻ മേഘ പോൾ, ഇറാം ഹോൻഡിങ്സ് ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ ഡോ. സിദ്ദീഖ് അഹമ്മദ്, ലുലു ഗ്രൂപ് സൗദി ഡയറക്ടർ ഷെഹിം മുഹമ്മദ്, അറബ് യോഗ ഫൗണ്ടേഷൻ പ്രതിനിധി ഹിസ്സാ അൽഷെഹ്രി, സൗദി യോഗ കമ്മിറ്റി ബോർഡ് മുൻ അംഗം ദുവ അൽഅറബി, ആർടെക്സ് സി.ഇ.ഒ അബ്ദുല്ലത്തീഫ് ഉമർ അൽ അബ്ദുല്ലത്തീഫ്, ഈ വർഷത്തെ പ്രവാസി ഭാരതീയ സമ്മാൻ അവാർഡ് ജേതാവ് ഡോ. സഈദ് അൻവർ ഖുർഷീദ്, ഡൂൺസ് ഇന്റർനാഷനൽ സ്കൂൾ പ്രിൻസിപ്പൽ സംഗീത അനൂപ് എന്നിവർ അതിഥികളായി പങ്കെടുക്കും. ദിശ സെൻട്രൽ പ്രൊവിൻസ് പ്രസിഡൻറ് സേതുരാമൻ ഗണപതി സ്വാഗതവും ജനറൽ സെക്രട്ടറി ആർ.ടി. ഗിരിലാൽ നന്ദിയും പറയും.
വാർത്തസമ്മേളനത്തിൽ ഇറാം ഗ്രൂപ് സീനിയർ മാനേജർ സന്തോഷ് നായർ, ദിശ സൗദി നാഷനൽ പ്രസിഡൻറ് കെ.എം. കനകലാൽ, ട്രഷറർ രാജേഷ് മൂലവീട്ടിൽ, സെൻട്രൽ പ്രൊവിൻസ് പ്രസിഡൻറ് സേതുരാമൻ ഗണപതി, ജനറൽ സെക്രട്ടറി ആർ.ടി. ഗിരിലാൽ, എക്സിക്യൂട്ടിവ് അംഗം വി. രഞ്ജിത്, യോഗ ട്രെയിനർ എം.ജെ. സജിൻ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

