‘ദിശ യോഗദിനാചരണ’ പരിപാടി നാളെ ദമ്മാം, ജിദ്ദ, റിയാദ് എന്നിവിടങ്ങളിൽ
text_fieldsദിശ സാംസ്കാരിക വേദി പ്രവർത്തകർ ദമ്മാമിൽ വാർത്താസമ്മേളനത്തിൽ
ദമ്മാം: സാമൂഹിക-സാംസ്കാരിക സംഘടനയായ ദിശ, സൗദി യോഗ കമ്മിറ്റി, അറബ് യോഗ ഫൗണ്ടേഷൻ എന്നിവയുടെ പരിപൂർണ സഹകരണത്തോടെ 10ാമത് അന്താരാഷ്ട്ര യോഗദിനാചരണം വെള്ളിയാഴ്ച റിയാദ്, ജിദ്ദ, ദമ്മാം എന്നിവിടങ്ങളിൽ വിപുലമായി നടത്തുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പരിപാടിയുടെ നടത്തിപ്പിനായി ദിശ സൗദി നാഷനൽ ജനറൽ സെക്രട്ടറി രാജേന്ദ്രൻ ചെറിയാൽ ചെയർമാനും രജീഷ് രാഘവൻ കൺവീനറും മുരളി കണ്ണൂർ, രാകേഷ്, ഗോപീകൃഷ്ണൻ, പ്രമോദ് എന്നിവർ കൺവീനർമാരുമായി ദമ്മാം റീജനിൽ 62 അംഗങ്ങൾ ഉൾപ്പെട്ട കോർ കമ്മിറ്റി രൂപവത്കരിച്ച് പ്രവർത്തനം ആരംഭിച്ചതായും അവർ പറഞ്ഞു. ദഹ്റാൻ -ജുബൈൽ ഹൈവേയിൽ അൽ തറാജി സ്പോർട്സ് കോംപ്ലക്സിലാണ് ദമ്മാമിലെ യോഗ ദിനാചരണ പരിപാടി. സൗദി യോഗ കമ്മിറ്റി പ്രസിഡൻറ് നൗഫ് മർവായി വിശിഷ്ടാതിഥിയായും കമ്മിറ്റി വൈസ് ചെയർമാൻ ആലാ ജമാൽ അലൈലും വിവിധ രാജ്യങ്ങളുടെ എംബസി ഉദ്യോഗസ്ഥരും അതിഥികളായും പങ്കെടുക്കും. അന്നേ ദിവസം വൈകിട്ട് 5.30 മുതൽ പ്രവേശനം ആരംഭിക്കും. 6.30 മുതൽ ഇന്ത്യ ഗവൺമെൻറിന്റെ ആയുഷ് വിഭാഗവും യു.എൻ ഇൻറർനാഷനലും അംഗീകരിച്ച യോഗാ പ്രോട്ടോകോൾ പ്രകാരം മാസ് യോഗാസെഷൻ, ഇൻറർനാഷനൽ ഇന്ത്യൻ സ്കൂൾ കുട്ടികളുടെ യോഗാഭ്യാസം, മറ്റു കലാപരിപാടികൾ എന്നിവ അരങ്ങേറും. ഇന്ത്യ, ബംഗ്ലാദേശ്, ശ്രീലങ്ക, നേപ്പാൾ എംബസികളുടെ പ്രാതിനിധ്യവും ചടങ്ങിൽ ഉണ്ടായിരിക്കുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

