സൗദി സ്ഥാപകദിനത്തിൽ ‘ദിശ’ രക്തദാനം
text_fieldsസൗദി സ്ഥാപകദിനത്തിൽ ‘ദിശ’ സംഘടിപ്പിച്ച രക്തദാന ക്യാമ്പിൽനിന്ന്
റിയാദ്: സൗദി സ്ഥാപകദിനാഘോഷങ്ങളുടെ ഭാഗമായി സാംസ്കാരിക സംഘടനയായ ‘ദിശ’യുടെ യൂനിറ്റ് കൗൺസിലുകളുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
റിയാദ് റീജനൽ കമ്മിറ്റിയുടെ കീഴിലുള്ള അൽഖർജ് യൂനിറ്റ് കൗൺസിൽ കിങ് ഖാലിദ് ആശുപത്രിയും അമീർ സുൽത്താൻ സെൻറർ ഫോർ ഹെൽത്തുമായി സഹകരിച്ചാണ് രക്തദാനം നിർവഹിച്ചത്. റിയാദ് ശിഫ, ഇസ്കാൻ യൂനിറ്റ് കൗൺസിലുകൾ കിങ് സഊദ് യൂനിവേഴ്സിറ്റി മെഡിക്കൽ സിറ്റിയുമായി സഹകരിച്ചാണ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചത്. അൽഖർജിൽ നടന്ന ക്യാമ്പ് സൗദി പൗരൻ ഫയസ് അൽഷേരി രക്തദാനം നൽകി ഉദ്ഘാടനം ചെയ്തു.

