റോബി റോഷൻ സാമിന്റെ 'വിലമകൾ' നോവലിെനക്കുറിച്ച് ചർച്ച സംഘടിപ്പിച്ചു
text_fields‘വിലമകൾ’ ചർച്ച സദസ്സിൽ പങ്കെടുത്തവർ എഴുത്തുകാരി റോബി റോഷൻ സാമിനൊപ്പം
ജുബൈൽ: പ്രവാസി എഴുത്തുകാരി റോബി റോഷൻ സാം രചിച്ച 'വിലമകൾ' എന്ന നോവലിെനക്കുറിച്ച് ജുബൈൽ സാംസ്കാരിക വേദി ആഭിമുഖ്യത്തിൽ ചർച്ച സദസ്സ് സംഘടിപ്പിച്ചു. പ്രസിഡൻറ് അജ്മൽ സാബു അധ്യക്ഷത വഹിച്ചു. വായനയുടെ പുതുമയിലേക്കല്ല, സമൂഹം തിരിച്ചറിയാതെ പോകുന്ന സ്ത്രീത്വത്തിെൻറ അതിജീവനത്തിലേക്കാണ് 'വിലമകൾ' വായനക്കാരനെ കൂട്ടിക്കൊണ്ടുപോകുന്നതെന്ന് സദസ്സ് വിലയിരുത്തി. സ്ത്രീ മനസ്സ് കാണാതെപോകുന്ന നിയമവും സമൂഹവും ഇതിൽ ചോദ്യം ചെയ്യപ്പെടുന്നു. സ്ത്രീജന്മങ്ങൾ കണ്ണീരിൽ ഒടുങ്ങാനുള്ളതല്ല, പൊരുതി ജയിക്കാനുള്ളതാണെന്ന് നോവൽ വെളിപ്പെടുത്തുന്നു. സാഹിത്യകാരനും മാധ്യമ പ്രവർത്തകനുമായ സാജിദ് ആറാട്ടുപുഴ ഉദ്ഘാടനം ചെയ്തു. എഴുത്തുകാരൻ മാലിക് മക്ബൂൽ മുഖ്യാതിഥിയായിരുന്നു. നൂഹ് പാപ്പിനിശ്ശേരി, ഡോ. നവ്യ വിനോദ്, ബൈജു അഞ്ചൽ, ജേക്കബ് കുര്യാക്കോസ്, ഹമീദ് പയ്യോളി, ആയിഷ നജ എന്നിവർ സംസാരിച്ചു. റോബി റോഷൻ സാം ചർച്ചക്ക് മറുപടി പറഞ്ഞു. ഷാമിൽ ആനക്കാട്ടിൽ സ്വാഗതവും യാസിർ നന്ദിയും പറഞ്ഞു. സാബു മേലതിൽ അവതാരകനായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

