കീഴാളജീവിതത്തെക്കുറിച്ച് 'ചേതന ലിറ്റററി ഫോറം'ചർച്ച
text_fieldsചേതന ലിറ്റററി ഫോറം റിയാദ് സംഘടിപ്പിച്ച ‘കീഴാള ജീവിതം: സമകാലിക വായന’ചർച്ച
റിയാദ്: 'കീഴാള ജീവിതം: സമകാലിക വായന'എന്ന ശീർഷകത്തിൽ ചേതന ലിറ്റററി ഫോറം പുസ്തക ചർച്ച സംഘടിപ്പിച്ചു. ഫൈസൽ െകാണ്ടോട്ടിയുടെ 'ചെമ്പകക്കൊമ്പിലെ പ്യൂപ്പ'എന്ന നോവൽ അഷ്റഫ് കൊടിഞ്ഞി അവതരിപ്പിച്ചു. നോവലിസ്റ്റ് ഫൈസൽ െകാണ്ടോട്ടി, റസാഖ് മുണ്ടേരി, ബഷീർ രാമപുരം എന്നിവർ സംസാരിച്ചു. പരിപാടിയിൽ സന്നിഹിതനായിരുന്നു. സമദ് കുന്നക്കാവ് എഡിറ്റുചെയ്ത 'അരിക്'കഥാസമാഹാരത്തിൽനിന്ന് ഏതാനും കഥകൾ അജ്മൽ ഹുസൈൻ നിരൂപണം ചെയ്തു. മൗരിദ് ബർഗൂസിയുടെ 'എത്ര നല്ലതാണ്'എന്ന കവിത സാദിഖ് കൊടുങ്ങല്ലൂർ ആലപിച്ചു. ചേതന പ്രസിഡൻറ് ഡോ. മുഹമ്മദ് ലബ്ബ അധ്യക്ഷത വഹിച്ചു. അംജദ് അലി നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

