Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഇ​ന്ത്യ​യി​ൽ നി​ന്ന്...

ഇ​ന്ത്യ​യി​ൽ നി​ന്ന് നേ​രി​ട്ട്​ വി​മാ​നം; സൗ​ദി തീ​രു​മാ​നം കാ​ത്തി​രി​ക്കു​ന്നു –ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ

text_fields
bookmark_border
ഇ​ന്ത്യ​യി​ൽ നി​ന്ന് നേ​രി​ട്ട്​ വി​മാ​നം; സൗ​ദി തീ​രു​മാ​നം കാ​ത്തി​രി​ക്കു​ന്നു –ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ
cancel
camera_alt

ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ ഡോ. ​ഔ​സാ​ഫ് സ​ഈ​ദ്

ജി​ദ്ദ: ഇ​ന്ത്യ​യി​ൽ നി​ന്ന്​ നേ​രി​ട്ടു​ള്ള വി​മാ​ന സ​ർ​വി​സ് തു​ട​ങ്ങു​ന്ന കാ​ര്യ​ത്തി​ൽ സൗ​ദി​യു​ടെ തീ​രു​മാ​നം കാ​ത്തി​രി​ക്കു​ക​യാ​ണെ​ന്ന് ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ ഡോ. ​ഔ​സാ​ഫ് സ​ഈ​ദ്. ഇ​ന്ത്യ​യി​ലെ വാ​ക്സി​നേ​ഷ​ൻ വ​ർ​ധി​ച്ച കാ​ര്യം സൗ​ദി അ​റേ​ബ്യ​യെ ബോ​ധ്യ​പ്പെ​ടു​ത്തി​യ​താ​യും അം​ബാ​സ​ഡ​ർ മീ​ഡി​യ വ​ൺ ചാ​ന​ലി​ന് അ​നു​വ​ദി​ച്ച പ്ര​േ​ത്യ​ക അ​ഭി​മു​ഖ​ത്തി​ൽ പ​റ​ഞ്ഞു.

റി​യാ​ദി​ലെ ആ​ഗോ​ള നി​ക്ഷേ​പ സ​മ്മേ​ള​ന​ത്തി​ൽ വെ​ച്ചാ​ണ് അം​ബാ​സ​ഡ​ർ മീ​ഡി​യ വ​ണു​മാ​യി സം​സാ​രി​ച്ച​ത്. ഇ​ന്ത്യ​യി​ൽ വാ​ക്സി​നേ​ഷ​ൻ റെ​ക്കോ​ഡ് നി​ര​ക്കി​ലാ​ണ്. ഇ​ക്കാ​ര്യം സൗ​ദി അ​റേ​ബ്യ​യെ ബോ​ധ്യ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഇ​നി തീ​രു​മാ​ന​മെ​ടു​ക്കേ​ണ്ട​ത് സൗ​ദി അ​റേ​ബ്യ​യാ​ണ്. ഇ​ന്ത്യ​യി​ൽ വ​ലി​യൊ​രു പ​ങ്കും സ്വീ​ക​രി​ച്ച വാ​ക്സി​ന് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ അ​നു​മ​തി​യി​ല്ലാ​ത്ത​ത് പ്ര​തി​സ​ന്ധി സൃ​ഷ്​​ടി​ച്ചി​രു​ന്നു.

ഈ ​വി​ഷ​യ​ത്തി​ലും ഇ​ട​പെ​ടു​ന്നു​ണ്ട്. ഇ​ന്ത്യ​യും സൗ​ദി​യും ത​മ്മി​ൽ കോ​വി​ഡ് സാ​ഹ​ച​ര്യ​ത്തി​ലും സ​ഹ​ക​ര​ണം മെ​ച്ച​പ്പെ​ട്ട​താ​യി അം​ബാ​സ​ഡ​ർ പ​റ​ഞ്ഞു.

ഇ​ന്ത്യ​യു​മാ​യു​ള്ള പു​തി​യ ക​രാ​റു​ക​ൾ സൗ​ദി ഒ​പ്പു​വെ​ച്ചി​ട്ടു​ണ്ട്. ഇ​ത് ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ബ​ന്ധം ശ​ക്ത​മാ​ക്കാ​ൻ സ​ഹാ​യി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:flight to saudi
News Summary - Direct flights from India; Awaiting Saudi decision - Indian Ambassador
Next Story