Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightജിദ്ദ ഇന്ത്യൻ സ്‌കൂളിൽ...

ജിദ്ദ ഇന്ത്യൻ സ്‌കൂളിൽ നേരിട്ടുള്ള ക്ലാസുകള്‍ നാളെ ആരംഭിക്കും

text_fields
bookmark_border
ജിദ്ദ ഇന്ത്യൻ സ്‌കൂളിൽ നേരിട്ടുള്ള  ക്ലാസുകള്‍ നാളെ ആരംഭിക്കും
cancel

ജി​ദ്ദ: കോ​വി​ഡി​നെ തു​ട​ർ​ന്ന് ഏ​ക​ദേ​ശം 18 മാ​സ​ത്തോ​ള​മാ​യി നേ​രി​ട്ടു​ള്ള പ​ഠ​നം മു​ട​ങ്ങി​ക്കി​ട​ക്കു​ന്ന ജി​ദ്ദ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ഇ​ന്ത്യ​ൻ സ്‌​കൂ​ളി​ൽ വീ​ണ്ടും കു​ട്ടി​ക​ളെ​ത്തു​ന്നു. സൗ​ദി വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യ നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്ന് സ്‌​കൂ​ളി​ൽ ഓ​ഫ്‌​ലൈ​ൻ ക്ലാ​സു​ക​ൾ തിങ്കളാഴ്​ച ആ​രം​ഭി​ക്കും. അ​ന്നേ ദി​വ​സം 10, 12 ക്ലാ​സു​ക​ളി​ലെ വി​ദ്യാ​ര്‍ഥി​ക​ൾ​ക്കാ​ണ് ക്ലാ​സു​ക​ൾ തു​ട​ങ്ങു​ന്ന​ത്. ഒ​മ്പ​ത്, 11 ക്ലാ​സു​ക​ൾ ഈ ​മാ​സം 20നും ​ആ​രം​ഭി​ക്കും. കോ​വി​ഡി​നെ​തി​രെ ര​ണ്ട് ഡോ​സ് വാ​ക്‌​സി​നെ​ടു​ത്ത​വ​രും നേ​രി​ട്ടു​ള്ള ക്ലാ​സി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ സ​മ്മ​ത​മാ​ണെ​ന്ന് അ​റി​യി​ച്ച​വ​രു​മാ​യ വി​ദ്യാ​ര്‍ഥി​ക​ള്‍ക്കാ​ണ് ക്ലാ​സ് ആ​രം​ഭി​ക്കു​ന്ന​ത്. വാ​ക്സി​ൻ എ​ടു​ക്കാ​ത്ത​വ​ർ​ക്കും യാ​ത്ര വി​ല​ക്ക് കാ​ര​ണം നാ​ട്ടി​ൽ കു​ടു​ങ്ങി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ഓ​ണ്‍ലൈ​ന്‍ ക്ലാ​സു​ക​ള്‍ തു​ട​രും. രാ​വി​ലെ എ​ട്ട് മു​ത​ൽ ഉ​ച്ച​ക്ക് 1.20വ​രെ​യാ​യി​രി​ക്കും ക്ലാ​സു​ക​ൾ.

ഒ​രേ ക്ലാ​സി​ലെ വി​ദ്യാ​ര്‍ഥി​ക​ളെ ത​ന്നെ ര​ണ്ട് ഗ്രൂ​പ്പു​ക​ളാ​ക്കി തി​രി​ച്ച് ഒ​ന്നി​ട​വി​ട്ട ദി​വ​സ​ങ്ങ​ളി​ലാ​യി​രി​ക്കും ഓ​ഫ്​​ലൈ​ന്‍ ക്ലാ​സു​ക​ള്‍. സ്‌​കൂ​ളി​ലെ​ത്തു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ ര​ണ്ട് ഡോ​സു​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ൽ​നി​ന്നു​ള്ള രേ​ഖ അ​ത​ത് ക്ലാ​സ് ടീ​ച്ച​റെ ഏ​ൽ​പി​ക്കു​ക​യും ഇ​തി​െൻറ കോ​പ്പി ക്ലാ​സി​ലെ​ത്തു​മ്പോ​ൾ കൂ​ടെ സൂ​ക്ഷി​ക്കേ​ണ്ട​തു​മാ​ണ്. ഒ​റ്റ ഡോ​സ് മാ​ത്ര​മാ​യി വാ​ക്സി​നെ​ടു​ത്ത​വ​ർ​ക്ക് ക്ലാ​സി​ൽ പ്ര​വേ​ശ​നം ഉ​ണ്ടാ​യി​രി​ക്കി​ല്ല. ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം നി​ഷ്ക​ർ​ഷി​ച്ച മു​ഴു​വ​ൻ പ്ര​തി​രോ​ധ മാ​ർ​ഗ​ങ്ങ​ളും കു​ട്ടി​ക​ൾ പാ​ലി​ക്ക​ണം. സ്‌​കൂ​ൾ കോ​മ്പൗ​ണ്ടി​ലെ കാ​ൻ​റീ​ൻ ഈ ​ദി​വ​സ​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ക്കി​ല്ല എ​ന്ന​തു​കൊ​ണ്ട് കു​ട്ടി​ക​ൾ​ക്കാ​വ​ശ്യ​മു​ള്ള ല​ഘു​ഭ​ക്ഷ​ണ​ങ്ങ​ൾ വീ​ട്ടി​ൽ​നി​ന്ന്​ കൂ​ടെ ക​രു​തേ​ണ്ട​താ​ണ്. കു​ട്ടി​ക​ളെ സ്‌​കൂ​ളി​ലെ​ത്തി​ക്കേ​ണ്ട​തും തി​രി​ച്ചു​കൊ​ണ്ടു​പോ​വേ​ണ്ട​തും ര​ക്ഷി​താ​ക്ക​ളു​ടെ ഉ​ത്ത​ര​വാ​ദി​ത്ത​മാ​യി​രി​ക്കും. കെ.​ജി മു​ത​ൽ എ​ട്ടു​വ​രെ ക്ലാ​സു​ക​ൾ നി​ല​വി​ൽ ന​ട​ക്കു​ന്ന പ്ര​കാ​രം ഓ​ൺ​ലൈ​നാ​യി ത​ന്നെ ന​ട​ക്കു​മെ​ന്നും ഓ​ൺ​ലൈ​ൻ, ഓ​ഫ്‌​ലൈ​ൻ ക്ലാ​സു​ക​ൾ​ക്ക് തു​ല്യ​പ്രാ​ധാ​ന്യ​മു​ണ്ടാ​യി​രി​ക്കു​മെ​ന്നും സ്‌​കൂ​ൾ പ്രി​ന്‍സി​പ്പ​ല്‍ ഡോ. ​മു​സ​ഫ​ര്‍ ഹ​സ​ന്‍ പു​റ​ത്തി​റ​ക്കി​യ സ​ര്‍ക്കു​ല​റി​ല്‍ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:INDIAN SCHOOL OPENING
News Summary - Direct classes at Jeddah Indian School will begin tomorrow
Next Story