Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഡി​ജി​റ്റ​ൽ...

ഡി​ജി​റ്റ​ൽ സ​മ്പ​ദ്‌​വ്യ​വ​സ്ഥ: സൗദി അറേബ്യ അതിവേഗം വളരുന്ന 10 രാജ്യങ്ങളിൽ ഒന്ന്

text_fields
bookmark_border
ഡി​ജി​റ്റ​ൽ സ​മ്പ​ദ്‌​വ്യ​വ​സ്ഥ: സൗദി അറേബ്യ അതിവേഗം വളരുന്ന 10 രാജ്യങ്ങളിൽ ഒന്ന്
cancel
camera_alt

സൗ​ദി ക​മ്യൂ​ണി​ക്കേ​ഷ​ൻ​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി മ​ന്ത്രി അ​ബ്​​ദു​ല്ല അ​ൽ​സ​വാ​ഹ ലീ​പ്​ മേ​ള​യി​ലെ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കു​ന്നു

റി​യാ​ദ്​: ഡി​ജി​റ്റ​ൽ സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യി​ൽ അ​തി​വേ​ഗം വ​ള​രു​ന്ന 10​ രാ​ജ്യ​ങ്ങ​ളി​ൽ ഒ​ന്നാ​ണ് സൗ​ദി അ​റേ​ബ്യ​യെ​ന്ന്​ ക​മ്യൂ​ണി​ക്കേ​ഷ​ൻ​സ് ആ​ൻ​ഡ് ടെ​ക്​​നോ​ള​ജി മ​ന്ത്രി അ​ബ്​​ദു​ല്ല അ​ൽ​സ​വാ​ഹ പ​റ​ഞ്ഞു. റി​യാ​ദി​ൽ വ്യാ​ഴാ​ഴ്​​ച സ​മാ​പി​ച്ച ‘ലീ​പ്​ 2024’ സാ​േ​ങ്ക​തി​ക സ​മ്മേ​ള​ന​ത്തോ​ട​നു​ബ​ന്ധി​ച്ച വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ലാ​ണ്​ മ​ന്ത്രി ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്.

വ​മ്പ​ൻ ബ​ഹു​രാ​ഷ്​​ട്ര ടെ​ക്​​നി​ക്ക​ൽ ക​മ്പ​നി​ക​ളു​ടെ സ​ജീ​വ സാ​ന്നി​ധ്യം ഇ​ന്ന്​ രാ​ജ്യ​ത്തു​ണ്ടാ​യി​ട്ടു​ണ്ട്. അ​തി​​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ രാ​ജ്യം സാ​ക്ഷ്യം വ​ഹി​ക്കു​ന്ന​ത്​ സാ​ങ്കേ​തി​ക​രം​ഗ​ത്തെ വ​ലി​യ മു​ന്നേ​റ്റ​മാ​ണ്. കി​രീ​ടാ​വ​കാ​ശി അ​മീ​ർ മു​ഹ​മ്മ​ദ് ബി​ൻ സ​ൽ​മാ​​​ന്റെ പി​ന്തു​ണ​യി​ലാ​ണ്​ ഇ​ത്​ സാ​ധ്യ​മാ​കു​ന്ന​ത്.

ആ​ഗോ​ള ഡി​ജി​റ്റ​ൽ സ​മ്പ​ദ്‌​വ്യ​വ​സ്ഥ ഏ​ക​ദേ​ശം ര​ണ്ടും മൂ​ന്നും ശ​ത​മാ​ന​ത്തി​ൽ വ​ള​രു​ക​യാ​ണ്. എ​ന്നാ​ൽ ‘വി​ഷ​ൻ 2030’ ആ​രം​ഭി​ച്ച​തി​നു​ശേ​ഷം സൗ​ദി അ​ക്കാ​ര്യ​ത്തി​ൽ ഏ​ക​ദേ​ശം 10​ ശ​ത​മാ​നം വ​ള​ർ​ച്ച പ്രാ​പി​ച്ചു.

അ​താ​യ​ത് ആ​ഗോ​ള ശ​രാ​ശ​രി​യു​ടെ മൂ​ന്ന്​ മ​ട​ങ്ങ്. ഡി​ജി​റ്റ​ൽ സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യു​ടെ വ​ലു​പ്പം 298 ശ​ത​കോ​ടി റി​യാ​ലി​ൽ നി​ന്ന് 460 ശ​ത​കോ​ടി റി​യാ​ലാ​യി ഉ​യ​ർ​ന്നെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

രാ​ജ്യ​ത്തെ യു​വ​തി​യു​വാ​ക്ക​ളി​ൽ​നി​ന്നും സാ​ങ്കേ​തി​ക കേ​ഡ​റു​ക​ളെ സൃ​ഷ്​​ടി​ക്കു​ന്ന​തി​ൽ രാ​ജ്യം വ​ലി​യ പു​രോ​ഗ​തി​ക്ക് സാ​ക്ഷ്യം വ​ഹി​ക്കു​ക​യാ​ണ്. ഏ​ഴ്​ വ​ർ​ഷ​ത്തി​നു​ള്ളി​ൽ തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ ര​ണ്ട്​ ല​ക്ഷ​ത്തി​ൽ നി​ന്ന് 3,54,000 ആ​യി ഉ​യ​ർ​ന്നു. സ്ത്രീ ​ശാ​ക്തീ​ക​ര​ണം എ​ല്ലാ മേ​ഖ​ല​ക​ളി​ലും സാ​ധ്യ​മാ​യി. പ്ര​ത്യേ​കി​ച്ചും സാ​ങ്കേ​തി​ക​മേ​ഖ​ല​ക​ളി​ൽ. അ​ത് പ്ര​ധാ​ന​പ്പെ​ട്ട വി​ജ​യ​ഗാ​ഥ​യാ​യി. രാ​ജ്യ​ത്തെ ടെ​ക്​​നി​ക്ക​ൽ, ഡി​ജി​റ്റ​ൽ വി​പ​ണി​യു​ടെ വ​ലു​പ്പം വ​ള​ർ​ന്നി​രി​ക്കു​ന്നു. ആ​ഗോ​ള ടെ​ലി​ക​മ്യൂ​ണി​ക്കേ​ഷ​ൻ വി​പ​ണി​ക​ൾ ആ​ഭ്യ​ന്ത​ര ഉ​ൽ​പ​ന്ന​ത്തി​​ന്റെ വ​ള​ർ​ച്ച​ക്ക്​ സ​മാ​ന്ത​ര​മാ​യി വ​ള​രു​ക​യാ​ണ്.

സൗ​ദി ടെ​ലി​ക​മ്യൂ​ണി​ക്കേ​ഷ​ൻ വി​പ​ണി ഈ ​നി​ര​ക്കി​​ന്റെ ഇ​ര​ട്ടി വ​ള​ർ​ന്നു. സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ വി​പ​ണി മൂ​ന്നി​ര​ട്ടി​യാ​യി വ​ള​ർ​ന്നു. അ​ത്​ ഒ​മ്പ​ത്​ ശ​ത​മാ​നം വ​ള​ർ​ച്ച​നി​ര​ക്കോ​ടെ 113 ശ​ത​കോ​ടി റി​യാ​ലി​ൽ​നി​ന്ന്​ 183 ശ​ത​കോ​ടി റി​യാ​ൽ വ​രെ​യെ​ത്തി. രാ​ജ്യ​ത്തെ ശ​ത​കോ​ടീ​ശ്വ​ര ക​മ്പ​നി​ക​ളു​ടെ എ​ണ്ണം മൂ​ന്ന്​ വ​ർ​ഷ​ത്തി​നു​ള്ളി​ൽ ര​ണ്ടി​ൽ​നി​ന്ന് ആ​റി​ലേ​ക്ക് കു​തി​ച്ചി​ട്ടു​ണ്ട്. അ​ന്താ​രാ​ഷ്‌​ട്ര പ്ര​തി​ഭ​ക​ളെ ആ​ക​ർ​ഷി​ക്കു​ന്ന രാ​ജ്യ​മാ​യി സൗ​ദി മാ​റി​യി​രി​ക്കു​ക​യാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Riyadh
News Summary - Digital economy: Saudi Arabia among 10 fastest growing countries
Next Story