Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightവാഹന പരിശോധനവേളയിൽ...

വാഹന പരിശോധനവേളയിൽ ഡിജിറ്റൽ ലൈസൻസും ഉപയോഗിക്കാം; സൗദി ട്രാഫിക് ഡയറക്ടറേറ്റ്

text_fields
bookmark_border
വാഹന പരിശോധനവേളയിൽ ഡിജിറ്റൽ ലൈസൻസും ഉപയോഗിക്കാം; സൗദി ട്രാഫിക് ഡയറക്ടറേറ്റ്
cancel

റിയാദ്: വാഹന പരിശോധന നടക്കുന്ന സമയത്ത് ഡ്രൈവിങ് ലൈസൻസി​െൻറ പ്രിൻറ്​ ചെയ്ത ഭൗതിക കോപ്പി കയ്യിലില്ലെങ്കിലും, മൊബൈൽ ഫോണിലെ ഡിജിറ്റൽ ലൈസൻസ് ഹാജരാക്കിയാൽ മതിയെന്ന് സൗദി ട്രാഫിക് ജനറൽ ഡയറക്ടറേറ്റ് വ്യക്തമാക്കി. പ്രിൻറഡ് ലൈസൻസിന് പകരമായി ഡിജിറ്റൽ രേഖ പൂർണമായും സ്വീകരിക്കാൻ ട്രാഫിക് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്.

സൗദി അറേബ്യയുടെ ഔദ്യോഗിക ആപ്പുകളായ ‘അബ്ഷീർ അഫ്രാദ്’, ‘തവക്കൽനാ’ എന്നിവ വഴി ലഭ്യമാകുന്ന ഡിജിറ്റൽ ലൈസൻസുകൾ സുരക്ഷാ ഉദ്യോഗസ്ഥർക്ക് മുന്നിൽ പൂർണ വിശ്വസനീയമായ രേഖയായി ഉപയോഗിക്കാവുന്നതാണ്. തത്സമയം മാറിക്കൊണ്ടിരിക്കുന്ന സുരക്ഷിതമായ ക്യു.ആർ കോഡ് അടങ്ങിയതാണ് ഈ ഡിജിറ്റൽ ലൈസൻസുകൾ.

മാത്രവുമല്ല, യാത്രയ്ക്കിടയിൽ ഇൻറർനെറ്റ് കണക്ഷൻ ലഭ്യമല്ലാത്ത സാഹചര്യങ്ങളിലും ഇവ തടസ്സമില്ലാതെ ഉപയോഗിക്കാൻ സാധിക്കും. ഇതിനായി ആപ്പിൽ നിന്നുള്ള ഡിജിറ്റൽ ലൈസൻസി​െൻറ ഒരു കോപ്പി സ്മാർട്ട്‌ഫോണിലേക്ക് മുൻകൂട്ടി ഡൗൺലോഡ് ചെയ്ത് സൂക്ഷിച്ചാൽ മതിയാകുമെന്നും ട്രാഫിക് ഡയറക്ടറേറ്റ് അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf Newsvehicle inspectionDigital Driving LicenseSaudi Arabia News
News Summary - വാഹന പരിശോധനവേളയിൽ ഡിജിറ്റൽ ലൈസൻസും ഉപയോഗിക്കാം
Next Story