ഭിന്ന ശേഷിക്കാരൻ ഇനി കാരുണ്യ തണലിൽ; മക്ക കെ.എം.സി.സി ബൈത്തുറഹ്മ കൈമാറി
text_fieldsപൂക്കോട്ടൂർ അറവങ്കരയിൽ ജന്മനാ ചലനശേഷി ഇല്ലാത്ത പൊറ്റമ്മൽ അൻഷിദിന് മക്ക കെ.എം.സി.സി നിർമിച്ച് നൽകിയ ബൈത്തുറഹ്മയുടെ താക്കോൽദാന ചടങ്ങിൽ നിന്ന്
മക്ക: സംശുദ്ധ രാഷ്ട്രീയവും സമർപ്പിത സേവനവും ജീവിതചര്യയാക്കിയ പ്രവാസികളുടെ സന്മനസ്സിനെ എത്ര പ്രകീർത്തിച്ചാലും അധികമാകില്ലെന്നും ജീവിതത്തിെൻറ പ്രയാസം നിറഞ്ഞ സാഹചര്യങ്ങൾ അതിജീവിച്ച് സഹജീവി സ്നേഹത്തിെൻറ ഉത്തമമാതൃക ലോകത്തിന് സമർപ്പിച്ചവരാണ് കെ.എം.സി.സി പ്രവർത്തകരെന്നും പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. പൂക്കോട്ടൂർ അറവങ്കരയിൽ ജന്മന ചലനശേഷി ഇല്ലാത്ത ഭിന്നശേഷിക്കാരനായ പൊറ്റമ്മൽ അൻഷിദിന് മക്ക കെ.എം.സി.സി നിർമിച്ച് നൽകിയ ബൈത്തുറഹ്മയുടെ താക്കോൽദാനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. 23 വയസ്സ് പൂർത്തിയായ ചലനശേഷിയും പ്രതികരണശേഷിയുമില്ലാതെ ജീവിതം ട്രോളി സ്ട്രെച്ചറിൽ തള്ളി നീക്കുന്ന അൻഷിദിെൻറ കുടുംബത്തിെൻറ വീടെന്ന സ്വപ്നമാണ് മക്ക കെ.എം.സി.സിയിലൂടെ പൂവണിഞ്ഞത്. അൻഷിദിനെ പരിപാലിക്കാൻ സൗകര്യത്തിൽ പത്തു ലക്ഷം രൂപ ചെലവഴിച്ചാണ് വീട് നിർമിച്ചത്. ചടങ്ങിൽ മക്ക കെ.എം.സി.സി ജനറൽ സെക്രട്ടറി മുജീബ് പൂക്കോട്ടൂർ ആമുഖ പ്രഭാഷണം നടത്തി. കുഞ്ഞിമോൻ കാക്കിയ അധ്യക്ഷത വഹിച്ചു. പി. ഉബൈദുല്ല എം.എൽ.എ, മാനു തങ്ങൾ വെള്ളൂർ, അബ്ദുസമദ് പൂക്കോട്ടൂർ, കെ.പി. മുഹമ്മദ് കുട്ടി, ഖാദർ ചെങ്കള, അഡ്വ. അബ്ദു റഹ്മാൻ കാരാട്ട്, കെ. ഇസ്മായിൽ മാസ്റ്റർ, പി.എം.എ. സലാം, കെ. മൻസൂർ എന്ന കുഞ്ഞിപ്പു, സി.ടി. നൗഷാദ്, കെ. കുഞ്ഞിമുഹമ്മദ് മുസ്ലിയാർ, ഹുസൈൻ ഉള്ളാട്ട്, എൻ.എം. ഉബൈദ്, കുഞ്ഞിമാൻ മൈലാടി, എം.എം. മുസ്തഫ, മക്ക കെ.എം.സി.സി ഭാരവാഹികളായ മുസ്തഫ മുഞ്ഞക്കുളം, മുഹമ്മദ് മൗലവി, മുഹമ്മദ് ഷാ മുക്കം തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

