Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right‘ഡി​ഫ’​ഓ​ണ്‍ലൈ​ന്‍...

‘ഡി​ഫ’​ഓ​ണ്‍ലൈ​ന്‍ മ​ത്സ​രം സ​മാ​പി​ച്ചു

text_fields
bookmark_border
‘ഡി​ഫ’​ഓ​ണ്‍ലൈ​ന്‍ മ​ത്സ​രം സ​മാ​പി​ച്ചു
cancel

ദ​മ്മാം: കോ​വി​ഡ് കാ​ല​ത്തെ കാ​യി​ക പ്രേ​മി​ക​ളു​ടെ അ​ല​സ​ത​യ​ക​റ്റാ​ന്‍ ദ​മ്മാം ഇ​ന്ത്യ​ന്‍ ഫു​ട്‌​ബാ​ള് ‍ അ​സോ​സി​യേ​ഷ​ന്‍ സോ​ഷ്യ​ല്‍ മീ​ഡി​യ വ​ഴി സം​ഘ​ടി​പ്പി​ച്ച മ​ത്സ​ര പ​രി​പാ​ടി​ക​ള്‍ സ​മാ​പി​ച്ചു. എ​ട്ട് ദ ി​വ​സം നീ​ണ്ടു നി​ന്ന പ​രി​പാ​ടി മാ​ധ്യ​മ പ്ര​വ​ര്‍ത്ത​ക​ൻ ക​മാ​ല്‍ വ​ര​ദൂ​ര്‍ ഉ​ദ്​​ഘാ​ട​നം ചെ​യ്തു. കാ​യി ​ക ലോ​ക​വും ഇ​ന്ന് പൂ​ർ​ണ​മാ​യും കോ​വി​ഡി​‍​െൻറ പി​ടി​യി​ല​ക​പ്പെ​ട്ട​താ​യും ഒ​രു തി​രി​ച്ചു​വ​ര​വി​നാ​യി കാ​യി​ക ലോ​കം പ്ര​തീ​ക്ഷ​യോ​ടെ കാ​ത്തി​രി​ക്കു​ക​യാ​ണെ​ന്നും ക​മാ​ല്‍ വ​ര​ദൂ​ര്‍ പ​റ​ഞ്ഞു.
പ്ര​മു​ഖ ഫു​ട്‌​ബാ​ള്‍ താ​ര​ങ്ങ​ളാ​യ ആ​സി​ഫ് സ​ഹീ​ര്‍, സ​കീ​ര്‍ മാ​നു, സൂ​പ്പ​ര്‍ സ്​​റ്റു​ഡി​യോ അ​ഷ്‌​റ​ഫ്, സി.​കെ. ഉ​ബൈ​ദ്, അ​ജ​യ​ന്‍ കൊ​ല്ലം, ടൈ​റ്റാ​നി​യം ഹ​മീ​ദ്, കു​രി​കേ​ഷ് മാ​ത്യു തു​ട​ങ്ങി​യ​വ​ർ അ​തി​ഥി​ക​ളാ​യെ​ത്തു​ക​യും കാ​യി​ക പ്രേ​മി​ക​ളു​മാ​യി സം​വ​ദി​ക്കു​ക​യും ചെ​യ്തു. കാ​യി​ക മാ​ധ്യ​മ പ്ര​വ​ര്‍ത്ത​ക​ന്‍ എം.​എം. ജാ​ഫ​ര്‍ ഖാ​ന്‍ ന​യി​ച്ച ക്വി​സ് മ​ത്സ​രം ഫു​ട്‌​ബാ​ള്‍ ലോ​ക​ത്തെ ക​ഴി​ഞ്ഞ​കാ​ല വി​ശേ​ഷ​ങ്ങ​ള്‍ പ​ങ്കു​വെ​ക്കു​ന്ന​താ​യി.


ഷി​ബി​ലി അ​ല്ലി​ക്ക​ല്‍ (ദ​ല്ല എ​ഫ്.​സി), ഷ​ജീ​ര്‍ തു​ണേ​രി (യൂ​ത്ത് ക്ല​ബ്), സ​ഹീ​ര്‍ മ​ജ്ദാ​ല്‍ (ദ​മ്മാം സോ​ക്ക​ര്‍) എ​ന്നി​വ​ര്‍ വി​ജ​യി​ക​ളാ​യി. ലോ​കം കോ​വി​ഡി​നു​ ശേ​ഷം, ഇ​ന്ത്യ​ന്‍ ഫു​ട്‌​ബാ​ളി​​െൻറ പ്ര​തീ​ക്ഷ​ക​ള്‍, പ്ര​വാ​സി​ക​ളും ആ​രോ​ഗ്യ​വും തു​ട​ങ്ങി വി​വി​ധ വി​ഷ​യ​ങ്ങ​ള്‍ ച​ര്‍ച്ച ചെ​യ്തു​ള്ള മ​ത്സ​ര​ങ്ങ​ളും പ​രി​പാ​ടി​ക്ക് മാ​റ്റു​കൂ​ട്ടി.
അ​ബ്​​ദു​ല്‍ ജ​ലീ​ല്‍ (യൂ​ത്ത് ക്ല​ബ്), സ​ഹീ​ര്‍ മ​ജ്ദാ​ല്‍ (ദ​മ്മാം സോ​ക്ക​ര്‍), ജാ​ബി​ര്‍ ഷൗ​ക്ക​ത്ത് (ഫോ​ര്‍സ എ​ഫ്.​സി) എ​ന്നി​വ​ര്‍ ടോ​പി​ക് സ്പീ​ച്ച്​ മ​ത്സ​ര​ത്തി​ല്‍ വി​ജ​യി​ക​ളാ​യി. ഡോ. ​അ​ബ്​​ദു​സ​ലാം ക​ണ്ണി​യ​ന്‍, വി​ല്‍ഫ്ര​ഡ് ആ​ന്‍ഡ്രൂ​സ്, റ​സാ​ഖ്​ ചേ​രി​ക്ക​ല്‍, റ​ഫീ​ഖ്​ കൂ​ട്ടി​ല​ങ്ങാ​ടി, സ​ക്കീ​ര്‍ വ​ള്ള​ക്ക​ട​വ് എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.
ആ​ക്​​ടി​ങ്​ പ്ര​സി​ഡ​ൻ​റ്​ മു​ജീ​ബ് ക​ള​ത്തി​ല്‍ ന​യി​ച്ച പ​രി​പാ​ടി​ക്ക് ലി​യാ​ക്ക​ത്ത് ക​ര​ങ്ങാ​ട​ന്‍, അ​ഷ്‌​റ​ഫ് എ​ട​വ​ണ്ണ, ഷ​നൂ​ബ് കൊ​ണ്ടോ​ട്ടി എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍കി.

Show Full Article
TAGS:difa online saudi gulf news 
Next Story