‘ഡിഫ’ സൗദി സ്ഥാപകദിനം ആഘോഷിച്ചു
text_fieldsദമ്മാം ഇന്ത്യന്‍ ഫുട്ബാൾ അസോസിയേഷന് സൗദി സ്ഥാപകദിനാഘോഷം പ്രസിഡൻറ് മുജീബ് കളത്തില്‍ കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്യുന്നു
ദമ്മാം: ദമ്മാമിലെ പ്രവാസി ഫുട്ബാൾ ക്ലബുകളുടെ ഏകീക്യത വേദിയായ ദമ്മാം ഇന്ത്യന്‍ ഫുട്ബാൾ അസോസിയേഷന് (ഡിഫ) സൗദിയുടെ സ്ഥാപക ദിനം ആഘോഷിച്ചു. അല്‍ തറജ് സ്റ്റേഡിയത്തില്‍ നടക്കുന്ന ഡിഫാ ടിഷ്യു ഖാലിദിയ ഗോള്‍ഡ് കപ്പ് വേദിയില്‍ ഡിഫ പ്രസിഡന്റ് മുജീബ് കളത്തില്‍ കേക്ക് മുറിച്ച് പരിപാടിക്ക് ആരംഭംകുറിച്ചു.
ഇന്ത്യയുൾപ്പെടെ നിരവധി രാജ്യങ്ങളിൽ നിന്നുള്ള ദശലക്ഷങ്ങളായ സാധാരണക്കാർക്ക് ജീവിക്കാനുള്ള വരുമാന സ്രോതസുകൂടിയായ ഈ നാട് ലോക രാജ്യങ്ങൾക്കിടയിൽ അനുപമ സ്ഥാനമാണ് അലങ്കരിക്കുന്നതെന്ന് പരിപാടിയില്‍ അവതരിപ്പിച്ച സന്ദേശത്തില്‍ പറഞ്ഞു.
ഖലീല്‍ പൊന്നാനി, അഷ്റഫ് എടവണ്ണ, വില്‍ഫ്രഡ് ആൻഡ്രൂസ്, റഫീഖ് കൂട്ടിലങ്ങാടി, സകീര്‍ വള്ളക്കടവ്, ഷനൂബ് കൊണ്ടോട്ടി, മന്‍സൂര്‍ മങ്കട, മുജീബ് പാറമ്മല്‍, ലിയാക്കത്ത് കരങ്ങാടന്‍, സഹീര്‍ മജ്ദാല്‍, റിയാസ് പറളി, റിയാസ് പട്ടാമ്പി, ശരീഫ് മാണൂര്‍, ഷറഫു പാറക്കല്‍, ആശി നെല്ലിക്കുന്ന്, റഊഫ് ചാവക്കാട്, സകീര്‍ പാലക്കാട്, മുഹമ്മദ് റാസിഖ്, ആബിദലി കരങ്ങാടന്‍ എന്നിവര്‍ പരിപാടിയില്‍ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

