Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range നിലമേല്‍ സ്വദേശി ബുറൈദയിൽ മരിച്ചു
text_fieldsbookmark_border
ബുറൈദ: ഹൃദായാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന മലയാളി മരിച്ചു. കൊല്ലം നിലമേല്‍ കരുന്തലക്കോട് പൊയ്കയില്‍ വീട്ടില്‍ അബ്ദുല് മജീദ് മകന്‍ ഉബാഷാണ് (മുബാഷ് -38) മരിച്ചത്. ഫാഇസിയയില്‍ സ്ഥാപനം നടത്തിയിരുന്ന മുബാഷ് രാവിലെ കട തുറന്ന ശേഷം അടുത്ത കടക്കാരനുമായി സംസാരിച്ചുനില്‍ക്കെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടനെ തൊട്ടടുത്ത ക്ലിനിക്കിലും അവിടെനിന്നുള്ള ആംബുലന്‍സില്‍ കിങ് ഫഹദ് സ്പെഷാലിറ്റി ആശുപത്രിയിലും എത്തിച്ചു. ഹദയാഘാതമാണെന്ന് മനസിലാക്കി ആന്ജിയോപ്ലാസ്റ്റിക് വിധേയനാക്കിയെങ്കിലും വൈകാതെ ശാരീരികനില തകരാറിലാവുയായിരുന്നു. തീവ്രപരിചരണവിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും വെള്ളിയാഴ്ച പുലര്‍ച്ചെ അന്ത്യം സംഭവിച്ചു. 20 വര്‍ഷത്തിലധികമായി സൗദിയിലുള്ള മുബാഷ് ആദ്യം ഉനൈസയില്‍ വിവിധ സ്ഥാപനങ്ങള്‍ നടത്തിയിരുന്നു. ബുറൈദയിെലത്തിയശേഷം ഒപ്പമുണ്ടായിരുന്ന കുടുംബം നാല് മാസം മുമ്പാണ് നാട്ടിലേക്ക് പോയത്. ഭാര്യ: ബുഷ്റ. മക്കള്‍: ശിഫാന (ഒമ്പത്), ശൈഖ (മൂന്ന്). പരേതയായ നബീസ ബീവിയാണ് മാതാവ്. സഹോദരങ്ങള്‍: സഫിയ ബീവി, നുസൈഫ, നൗഷാദ്, ഫസല്‍ (റിയാദ്), മന്‍സൂര്‍ (അല്‍ഖസീം), ജഹാംഗീര്‍ (ഷാജി), ഷാനിഫ, ബീന. മൃതദേഹം നാട്ടിൽ കൊണ്ടുപോകും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
